
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും.
പാർട്ടി അംഗത്തിന് നിരക്കാത്ത പെരുമാറ്റമാണ് പി പി ദിവ്യയില്‍ നിന്ന് ഉണ്ടായതെന്നും അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണമെന്നും സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പി.പി ദിവ്യയെ സംരക്ഷിക്കില്ലെന്നും കർശന നടപടിയുണ്ടാകുമെന്നും മുൻപ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞദിവസവും കൈക്കൊണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് വേദിയില്‍ വന്ന് നടത്തിയ പരാമർശങ്ങള്‍ ന്യായീകരിക്കാൻ സാധിക്കാത്തതാണെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ദിവ്യയെ വിമർശിച്ചു എന്ന വാർത്തയില്‍ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി നിലപാടില്‍ മാറ്റമില്ലെന്നും വാക്കുകള്‍ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നാണ് എം വി ജയരാജൻ പറഞ്ഞത്.



