ബെനാമി ഇടപാട് പരാതി; പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍; അഴിമതി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്

Spread the love

കൊച്ചി: ബെനാമി ഇടപാട് പരാതിയില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സംസ്ഥാന സർക്കാർ.

video
play-sharp-fill

അഴിമതി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് സർക്കാർ നിലപാട്. വിവിധ കരാറുകളില്‍ പി പി ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഏക പ്രതിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരില്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയപ്പ് യോഗത്തില്‍ അദ്ദേഹം അഴിമതിക്കാരനാണെന്ന് പി പി ദിവ്യ അപഹസിച്ചത് ആത്മഹത്യയ്ക്ക് പ്രേരണയായി എന്നാണ് കേസ്.