പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സിപിഎം; തരംതാഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍; ബുധനാഴ്ച തീരുമാനമുണ്ടാകും

Spread the love

തിരുവനന്തപുരം: പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി. പി. ദിവ്യക്കെതിരെ സംഘടന നടപടിക്ക് സിപിഎം.

തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികളാണ് ചർച്ചയില്‍. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകും.

ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസൂത്രിതമായി എഡിഎമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്‌. ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയില്‍ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതുവരെ അറസ്റ്റ്‌ നീളാനാണ് സാധ്യത.

എന്നാല്‍ ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാകുന്നത് ക്ഷീണമെന്നാണ് സിപിഎമ്മിലെ പൊതുവികാരം. അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിർദേശം ദിവ്യക്ക് സിപിഎം നല്‍കി എന്നാണ് വിവരം.