video
play-sharp-fill

പി.എൻ. പണിക്കർ ജന്മഗൃഹം കോട്ടയം പബ്ലിക് ലൈബ്രറി പുനർ നിർമിക്കുന്നു;പുനർ നിർമിക്കുന്നത് നൂറ് വർഷത്തിലധികം പഴക്കമുള്ള വീട്

പി.എൻ. പണിക്കർ ജന്മഗൃഹം കോട്ടയം പബ്ലിക് ലൈബ്രറി പുനർ നിർമിക്കുന്നു;പുനർ നിർമിക്കുന്നത് നൂറ് വർഷത്തിലധികം പഴക്കമുള്ള വീട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരുടെ നീലംപേരൂരുള്ള ജന്മഗൃഹം അഞ്ചു ലക്ഷം രൂപ മുടക്കി കോട്ടയം പബ്ലിക് ലൈബ്രറി പുനർ നിർമിക്കുന്നു.

ജനുവരി 21 ന് ഉച്ചക്ക് 12 ന് പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് ചടങ്ങ്.
പി.എൻ.പണിക്കരുടെ മക്കളുടെ പൂർണ സമ്മതത്തോടെയാണ് നൂറ് വർഷം പഴക്കമുള്ള വീടിന്റെ പുനർ നിർമാണം പബ്ലിക് ലൈബ്രറി നടത്തുന്നത്. 2022 നവംബർ 12 ന് ചേർന്ന പബ്ലിക് ലൈബ്രറി പൊതുയോഗം അഞ്ചു ലക്ഷം രൂപ പി എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാലിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ എം.ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ് 5 ലക്ഷം രൂപ കൈമാറും.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.

പത്ര സമ്മേളനത്തിൽ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സി. സെക്രട്ടറി കെ.സി.വിജയകുമാർ, പി.എൻ.പണിക്കരുടെ മകൻ കെ.കൃഷ്ണകുമാർ എന്നിവർപങ്കെടുത്തു.

Tags :