
വീണ്ടും ഞെട്ടിച്ച് സി പി എം; ബത്തേരിയിൽ വനിതാനേതാവ് ഏരിയാ സെക്രട്ടറി; വനിതകളോട് കടക്ക് പുറത്ത് പറഞ്ഞ കോൺഗ്രസിന് നാണക്കേട്
സ്വന്തം ലേഖകൻ
ബത്തേരി: വയനാട്ടിൽ സിപിഐ എം ഏരിയാ കമ്മിറ്റിക്ക് വനിതാ സെക്രട്ടറി . ഇതോടെ പുതിയ ചരിത്രത്തിന് സി പി എം ചുവട് വെച്ചത്. പുരുഷമേധാവിത്വമുള്ള സ്ഥാനത്താണ് സ്ത്രീകൾ വേണമെന്ന പുതിയ നിർദ്ദേശം സിപിഎം നടപ്പിലാക്കി കാണിച്ചത്.
ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് രൂപീകരിച്ച മീനങ്ങാടി ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ പി കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വയനാട് ജില്ലാ പഞ്ചായത്തംഗമായ കുഞ്ഞുമോൾ ജില്ലയിലെ ആദ്യ വനിതാ സഹകരണ ബാങ്ക് പ്രസിഡന്റാണ്.
അമ്പലവയൽ അത്തിച്ചാൽ മറ്റത്തിൽ എൻ യു പൈലിക്കുഞ്ഞാണ് (കർഷക സംഘം വില്ലേജ് സെക്രട്ടറിയും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും) ഭർത്താവ്. മക്കൾ: സജോൺ (എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ്), സൈവജ.
ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ജില്ലാ സെക്രട്ടിസ്ഥാനത്തേക്കും വനിതകൾ എത്തുമെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റിലും വനിതാ പ്രാധിനിത്യം വേണമെന്ന നിർദ്ദേശവും സംസ്ഥാന കമ്മിറ്റി നൽകിയിട്ടുണ്ട്.
അതേ സമയം കെ പി സിസിയിൽ വനിത പ്രാധിനിത്യം ഇല്ലാതിരിക്കെ സി പി എം നടപടി കോൺഗ്രസിൽ ചർച്ചയായിരിക്കുകയാണ്. പേരിന് പോലും വനിതകളെ ഉൾപെടുത്താതിരുന്നത് നാണക്കേടായിരിക്കുകയാണ് കോൺഗ്രസിന്.