എല്ലാം പെണ്ണിന്റെ പിഴ: ശശി മാന്യൻ; നാട്ടിലെ സദാചാര കമ്മിറ്റിക്കാരായി ബാലനും ശ്രീമതിയും: വനിതാ മതിലിനിറങ്ങിയ സിപിഎമ്മിന്റെ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സദാരാച ഗുണ്ടകൾക്ക് സമാനം; എല്ലാവരോടും സോഷ്യലായി ഇടപെടുന്ന പെൺകുട്ടിയോട് ഇതേ രീതിയിൽ ഇടപെടലുണ്ടായതാവാമെന്നും റിപ്പോർട്ട്

എല്ലാം പെണ്ണിന്റെ പിഴ: ശശി മാന്യൻ; നാട്ടിലെ സദാചാര കമ്മിറ്റിക്കാരായി ബാലനും ശ്രീമതിയും: വനിതാ മതിലിനിറങ്ങിയ സിപിഎമ്മിന്റെ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സദാരാച ഗുണ്ടകൾക്ക് സമാനം; എല്ലാവരോടും സോഷ്യലായി ഇടപെടുന്ന പെൺകുട്ടിയോട് ഇതേ രീതിയിൽ ഇടപെടലുണ്ടായതാവാമെന്നും റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ


കോട്ടയം: പി.കെ ശശി എംഎൽഎ ആരോപണ വിധേയനായ കേസിൽ എല്ലാം പെണ്ണിന്റെ പിഴയെന്ന് പറഞ്ഞൊഴിഞ്ഞ് സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. എംഎൽഎ അപമര്യാദയായി പെരുമാറിയെന്ന് പരാതി പറഞ്ഞ ഡിവൈഎഫ്‌ഐ വനിതാ നേതാവായ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങൾ അടങ്ങിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് ഇപ്പോൾ ഈ റിപ്പോർട്ട് പുറത്ത് വിട്ടതെന്നാണ് സൂചന. സൂര്യനെല്ലി പെൺകുട്ടിയ്‌ക്കെതിരെയും, ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രിയ്‌ക്കെതിരെയും പ്രയോഗിച്ച അതേ വാചകങ്ങൾ തന്നെയാണ് പുരോഗമന പ്രസ്ഥാനം എന്ന് അഭിമാനം കൊള്ളുന്ന സിപിഎം നേതൃത്വത്തിൽ നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലും ഉള്ളത്. ഇതാവട്ടെ ഏറെ സ്ത്രീ വിരുദ്ധവും. 
യുവതിയുടെ വാദങ്ങൾ ഖണ്ഡിക്കുന്നതാണ് അേേന്വഷണ കമ്മിഷനിലെ ഓരോ കണ്ടെത്തലുകളും. പീഡനം നടന്നതായി പറയുന്ന തീയതിയിൽ പാർട്ടി ഓഫിസിൽ അതിനുള്ള സൗകര്യമുണ്ടായിരുന്നില്ലെന്നതാണ് ആദ്യ കണ്ടെത്തൽ. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം നടക്കുന്ന കാലയളവായതിനാൽ ഈ സമയം പാർട്ടി ഓഫിസിൽ നിറയെ പ്രവർത്തകരുണ്ടായിരുന്നു. ഇവരുടെ കണ്ണ് വെട്ടിച്ച് ഇവരറിയാതെ ഇത്തരത്തിൽ പീഡനം നടക്കാനുള്ള സാഹചര്യമില്ലെന്നാണ് കണ്ടെത്തൽ. പരാതിക്കാരിയ്ക്കു പിന്നിൽ ഗൂഡാലോചനയുണ്ടാകാമെന്ന ശസിയുടെ വാദവും പാർട്ടി അന്വേഷണ കമ്മിഷൻ തള്ളിയിട്ടില്ല. 
പീഡനത്തിന്റെ പിറ്റേ ദിവസം നടന്ന ജില്ലാ സമ്മേളനത്തിൽ ആദ്യാവസാനം സന്തോഷത്തോടെയാണ് പെൺകുട്ടി പങ്കെടുത്തത്. സമ്മേളനത്തിന്റെ അവസാനം നടന്ന ഫോട്ടോ സെഷനിലും കുട്ടി ആവേശത്തോടെ പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങിനെയാണ് താൻ പീഡനത്തിനിരയായതായി പിന്നീട് മാത്രം പരാതിപ്പെടാനാവുന്നതെന്നാണ് കണ്ടെത്തൽ. 
ഇത് കൂടാതെ തന്റെ ഘടകമായ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയിൽ പരാതി നൽകാതെ ശശി നേരെ പരാതി നൽകിയത് കേന്ദ്ര കമ്മിറ്റിയ്ക്കാണ്. ഇത് ഏന്ത് അടിസ്ഥാനത്തിലാണെന്നും കുറ്റപ്പെടുത്തുന്നു. ഇതു കൂടാതെ ശശി പെൺകുട്ടിയ്ക്ക് അയ്യായിരം രൂപ നൽകിയതിൽ തെറ്റില്ലെന്നും, ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. റെഡ് വോളണ്ടിയർ സേനയുടെ തയ്യാറെടുപ്പിനായാണ് പെൺകുട്ടിയ്ക്ക് അയ്യായിരം രൂപ നൽകിയതെന്ന വാദമാണ് അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. എല്ലാവരോടും സോഷ്യലായി ഇടപെടുന്ന പെൺകുട്ടിയോട് ശശിയും ഇതേ രീതിയിൽ ഇടപെട്ടതാവാം എന്ന വാദവും അന്വേഷണ കമ്മിഷൻ ഉയർത്തുന്നു. സദാചാര ഗുണ്ടകളുടെ വാദത്തിനു സമമായ വാദമാണ് ഇവിടെ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയ്ക്ക് പിന്നിൽ ഗുഡാലോചനയുണ്ടോ എന്ന കാര്യവും അന്വേഷണ കമ്മിഷൻ സംശയിക്കുന്നുണ്ട്. ഒരു യുവതി ഒറ്റയ്ക്ക് ഇത്തരം പരാതി നൽകുമോ എന്ന കാര്യത്തിലും സംശയമുണ്ടെന്നും അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നു. 

പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലേയ്ക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറി. പിന്നീട് എംഎൽഎ ഓഫിസിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. നിരന്തരം ഫോണിൽ ബന്ധപ്പെട്ട് മോശമായി പെരുമാറി. എന്നവയായിരുന്നു പെൺകുട്ടിയുടെ പരാതികൾ. എന്നാൽ, ഫോണിൽ വിളിച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മാത്രമാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എന്തെങ്കിലും സംഭവുമുണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന സ്വഭാവമുള്ള ആളാണ് പെൺകുട്ടി. എന്നാൽ, എംഎൽഎ അതിക്രമമുണ്ടായപ്പോൾ എന്തുകൊണ്ടാണ് പെൺകുട്ടി മിണ്ടാതിരുന്നത്. സംബവങ്ങളുണ്ടായ ശേഷം എംഎൽഎയ്‌ക്കൊപ്പം പോലും പെൺകുട്ടി സെൽഫി എടുക്കുന്നതിന് അടക്കം തയ്യാറായിരുന്നു. ഇത് എന്തുകൊണ്ടാണെന്നും അന്വേഷണ കമ്മിഷൻ ചോദിക്കുന്നു. ഇത്തരത്തിൽ പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളുമായാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കി നൽകിയിരിക്കുന്നത്. 
ഇതിനിടെ പെൺകുട്ടിയോട് ഫോണിൽ മോശമായി സംസാരിച്ചെന്ന പരാതിയിൽ മാത്രമാണ് ശശിക്കെതിരായ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്. നിന്നോട് പ്രത്യേക വാത്സല്യം തോന്നിയെന്നും, മറ്റാരോടും തോന്നാത്ത അടുപ്പമാണ് നിന്നോടുള്ളതെന്നുമാണ് ശശി പെൺകുട്ടിയോട് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ നിന്റെ ശരീരത്തിൽ തൊടുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നുമാണ് ശശി പെൺകുട്ടിയോട് ഫോണിൽ ചോദിച്ചിരിക്കുന്നത്. ഇത് മോശം പെരുമാറ്റമാണെന്ന് കണ്ടെത്തിയ അന്വേഷണ കമ്മിഷനാണ് ഇപ്പോൾ ശശിക്കെതിരെ സസ്‌പെൻഷൻ നടപടിയെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സൂര്യ നെല്ലാ കേസിൽ പെൺകുട്ടിയ്ക്ക് എതിരെ ഉയർന്ന വാദത്തിന് സമാനമായ വാദങ്ങളാണ് ഇപ്പോൾ പെൺകുട്ടിയ്‌ക്കെതിരെ സ്ത്രീ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന സിപിഎം ഉയർത്തിയിരിക്കുന്നത്. പാർട്ടി വിഭാഗീയതയുടെ ഭാഗമായി പെൺകുട്ടിയെ ഉപയോഗിച്ച് പരാതി നൽകിയിരിക്കുന്നു എന്ന രീതിയിലുള്ള സംശയം ഉയർത്തുന്ന വാദനങ്ങളാണ് സിപിഎമ്മിന്റെ രണ്ടംഗ അന്വേഷണ കമ്മിഷനിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഇതിലൂടെ സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ അംഗങ്ങൾ കവലച്ചട്ടമ്പിമാരുടെ നിലവാരത്തിലേയ്ക്ക് തന്നെ താഴ്ന്നിരിക്കുകയാണെന്നതാണ് മറ്റൊരു ആരോപണം.