
പാലക്കാട് ഇത്തവണ വോട്ട് പിടിക്കാൻ പി കെ ശശിയില്ല; വിദേശ യാത്രയ്‌ക്ക് സര്‍ക്കാര്‍ അനുമതി; യാത്ര അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാൻ
പാലക്കാട്: മുൻ എംഎല്‍എയും കെടിഡിസി ചെയർമാനുമായ പി കെ ശശിക്ക് വിദേശത്ത് പോകാൻ സർക്കാർ അനുമതി.
അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനാണ് പി കെ ശശിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഇത്തവണ പാലക്കാട് വോട്ട് പിടിക്കാൻ ശശി കാണില്ലെന്ന് ചുരുക്കം.
ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കാനാണ് അനുമതി. നവംബർ മൂന്ന് മുതല്‍ 16 വരെയാണ് വിദേശയാത്ര. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര ആരോപണങ്ങളുടെ പേരില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. പക്ഷേ പികെ ശശി ജില്ലയില്‍ നിന്ന് മുങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പികെ ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാർട്ടി നടപടി നേരിട്ടയാള്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍.
ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.