‘സി.പി.എം ഓഫീസ് ശശിക്ക് അനാശാസ്യ കേന്ദ്രം; അവിടെ കാണാന്‍ പറ്റാത്തത് കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കി; അയാളിപ്പോൾ പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം;അതെ ഓഫീസില്‍ വെച്ച്‌ നീ മാനത്തിന് വില പറഞ്ഞ ഒരതിജീവിതയുടെ ശാപവാക്കുകള്‍ നിന്നെ ഇനിയും പിന്തുടരും….’; സിപിഎം പുറത്താക്കിയതോടെ പി കെ ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ്

Spread the love

പാലക്കാട്: സിപിഎം പുറത്താക്കിയതോടെ പി കെ ശശിക്കെതിരെ ആരോപണം കടുപ്പിച്ചു സിപിഎം.

ശശിക്കെതിരെ കടുത്ത ഭാഷയില്‍ തന്നെ പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ഒരുങ്ങുന്നത്.
ഇതിന്റെ സൂചന എന്നോണം ഡിവൈഎഫ്‌ഐ നേതാവ് കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നു.

സി.പി.എം ഓഫീസ് പി.കെ. ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും അവിടെ വെച്ച്‌ കാണാന്‍ പറ്റാത്തത് നേരില്‍ കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയെന്നും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

‘ശശിക്ക് പാര്‍ട്ടി ഓഫീസും അനാശ്യാസത്തിനുള്ള കേന്ദ്രമായിരുന്നെന്ന് ഞാന്‍ പറയേണ്ടല്ലോ. ആ പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ കാണാന്‍ പറ്റാത്തത് നേരില്‍ കണ്ട് ഹൃദയം പൊട്ടി ഒരുതുണ്ട് കയറില്‍ ജീവന്‍ വെടിഞ്ഞു ഒരു പാവം മനുഷ്യന്‍. വേറെ ആരുമല്ല മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം ഇന്ന്… അതെ ഓഫീസില്‍ വെച്ച്‌ നീ മാനത്തിന് വില പറഞ്ഞപ്പോള്‍ മുഖത്ത് കാര്‍ക്കിച്ച്‌ തുപ്പി പടിയടങ്ങിയ ഒരതിജീവിതയുടെ ശാപവാക്കുകള്‍ നിന്നെ ഇനിയും പിന്തുടരും….’ -റിയാസുദ്ദീന്‍ കുറിപ്പില്‍ പറഞ്ഞു.