
സ്വന്തം ലേഖിക
കൊച്ചി: മലയാള സിനിമയുടെ ആദ്യ നായിക പി,കെ. റോസിയുടെ 120-ാം ജന്മവാര്ഷികദിനത്തില് ആദരമര്‍പ്പിച്ച് പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍.
മലയാളിയും മലയാള സിനിമയും അവഗണിക്കുമ്പോഴാണ് ഗൂഗിള്‍ പി.കെ റോസിയുടെ ഡൂഡില്‍ പുറത്തിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1903ല്‍ പെബ്രുവരി 10ന് തിരുവനന്തപുരത്ത് രാജമ്മ എന്ന പി.കെ.റോസിയുടെ ജനനം. മാറ്റിനിറുത്തപ്പെടുത്തിരുന്ന ഒരു ജനസമൂഹത്തില്‍ നിന്ന് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ട് വന്ന കലാകാരിയായിരുന്നു പി.കെ.റോസി.
ആദ്യ മലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാള സിനിമാചരിത്രത്തിലെ ആദ്യ നായികയായ ദളിത് ക്രിസ്ത്യന്‍ വനിത കൂടിയാണ് റോസി.
1928ാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 1930 നവംബര്‍ ഏഴിന് വിഗതകുമാരന് തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ തിയേറ്ററിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സിനിമയില്‍ സരോജിനി എന്ന നായികാ കഥാപാത്രത്തെയാണി പി.കെ.റോസി അവതരിപ്പിച്ചത്.
ചിത്രത്തിന്റെ രചന. സംവിധാനം, നിര്‍മ്മാണം എന്നിവ നിര്‍വഹിച്ചതും നായകവേഷത്തില്‍ അഭിനയിച്ചതും ജെ.സി. ഡാനിയേല്‍ ആയിരുന്നു.



