play-sharp-fill
ചിത്രം, വന്ദനം, ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു..! സംസ്കാരം നാളെ തൃശ്ശൂരിൽ

ചിത്രം, വന്ദനം, ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു..! സംസ്കാരം നാളെ തൃശ്ശൂരിൽ

സ്വന്തം ലേഖകൻ

കൊച്ചി: പ്രശസ്ത സിനിമാനിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദന്‍ചിറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം സ്വവസതിയില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഷിര്‍ദി സായി ക്രിയേഷന്‍സ് നിര്‍മാണക്കമ്പനിയുടെ സ്ഥാപകനാണ്.സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ.

ചിത്രം, ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് പി കെ ആര്‍ പിള്ള. അമൃതംഗമയ, കിഴക്കുണരും പക്ഷി, വന്ദനം, അഹം, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ തുടങ്ങി 26 ചിത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇതില്‍ 16 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 10 ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഏഴുമുതല്‍ ഒമ്പതുവരെ, ജാലകം, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, വിഷ്ണുലോകം, എന്നും സംഭവാമി യുഗേ യുഗേ, അച്ഛനുറങ്ങാത്ത വീട് എന്നിവയാണ് വിതരണം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ഏഴുമുതല്‍ ഒമ്പതുവരെ നിര്‍മിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ ആണ് നിര്‍മിച്ച അവസാനചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1984ലാണ് അദ്ദേഹം ആദ്യ ചിത്രം നിര്‍മിക്കുന്നത്. വെപ്രാളം എന്നായിരുന്നു ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായ പ്രിയദര്‍ശന്‍ സിനിമ ചിത്രം മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് നാഴികക്കല്ലായി.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ പി കെ ആര്‍ പിള്ള ബിസിനസ് ആവശ്യങ്ങള്‍ക്കായി മുംബൈയിലേക്ക് ചേക്കേറുകയായിരുന്നു. മുംബൈ മുന്‍സിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ഉള്‍പ്പെടെ അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.

Tags :