ഹൃദയഭേദകം..! ഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാഗായകന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു; പി ജയചന്ദ്രന് അനുശോചനം അറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയ ഗായകന്‍ പി ജയചന്ദ്രന് അനുശോചനമറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

video
play-sharp-fill

അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല. ഹൃദയഭേദകമാണ്. തന്റെ ഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാഗായകന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഔപചാരികമായി ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സംഗീതത്തിന്റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയ ഗായകനാണ് ജയചന്ദ്രന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സംഗീത സപര്യയാണ് പെയ്‌തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളില്‍ എല്ലാ കാലത്തും വരിലോടിച്ച ഈ മഹാഗായകന്റെ അനശ്വരഗാനങ്ങള്‍ക്കു മുന്നില്‍ തന്റെ സ്‌നേഹപ്രണാമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.