play-sharp-fill
വില്ലനല്ല, മലയാളത്തിന്റെ ഭാവഗായകനാണ് ; പി.ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

വില്ലനല്ല, മലയാളത്തിന്റെ ഭാവഗായകനാണ് ; പി.ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

സ്വന്തം ലേഖകന്‍

കൊച്ചി : മലയാളത്തിന്റെ ഭാവഗായകനാണ് പി.ജയചന്ദ്രന്‍. ഭാവഗായകന്റെ മേക്കോവര്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കു്‌നനത്.

മസിലും പെരുപ്പിച്ച് ടി ഷര്‍ട്ടില്‍ ഒരു ‘ഹോളിവുഡ്’ ലുക്കിലാണ് ജയചന്ദ്രനെ പുതിയ മേക്കോവറില്‍ കാണാനാകുക. ആരാധകര്‍ക്കിടയില്‍ ഭാവഗായകന്റെ പുതിയ ലുക്കിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ക്കും അനുകരിക്കാന്‍ തോന്നുന്നതാണ് ജയചന്ദ്രന്റെ വസ്ത്രധാരണമെന്ന് ആളുകള്‍ കമന്റ്  ചെയ്തു. എന്നാല്‍ മറ്റു ചിലരുടെ അഭിപ്രായമാവട്ടെ താടിയാണ് പ്രധാന ആകര്‍ഷണമെന്നും.

വര്‍ഷം പോകും തോറും ചെറുപ്പമാകുന്ന ശബ്ദമാണ് പി .. ജയചന്ദ്രനെന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്..എന്നാല്‍ ശബ്ദം മാത്രമല്ല ശരീരവും ചെറുപ്പമാകുകയാണെന്ന് തെളിയിക്കുകയാണ് ഈ പുതിയ ഫോട്ടോ. മലയാളിത്തമുള്ള വേഷങ്ങളില്‍ മാത്രം പി ജയചന്ദ്രനെ കണ്ടവര്‍ക്ക് പുതിയ ഫോട്ടോ അതിളയമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വൈറല്‍ ഫോട്ടോപോസ്റ്റ് ചെയ്തിരിക്കുന്നത്.. ആരും തെറ്റിദ്ധരിക്കരുത്..മലയാള സിനിമയിലെ പുതിയ വില്ലന്‍ കഥാപാത്രം അല്ല..നമ്മുടെ ഗായകന്‍ ജയചന്ദ്രന്‍ ആണ്.. ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണന്നെ എന്ന കാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.