പത്തനംതിട്ട: പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന് കാട്ടാനുള്ള കേന്ദ്ര പ്രനിനിധി സംഘത്തിലേക്കുള്ള ക്ഷണം , പാര്‍ട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പിജെ കുര്യന്‍ രംഗത്ത്.
എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും എം.പി.
ആക്കിയത് കോണ്‍ഗ്രസ് ആണ് ശശി തരൂർ അത് മറക്കരുത്. സാമാന്യ മര്യാദ കാട്ടണമായിരുന്നു. അല്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ മോദിയുടെ തെറ്റുകളും തുറന്ന് പറയണം. തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടാൻ തരൂർ പാർട്ടിയോട് അനുവാദം ചോദിക്കണമായിരുന്നു , ചോദിക്കാതെ കേന്ദ്രസർക്കാർ ക്ഷണം സ്വീകരിച്ചത് തെറ്റാണ്. സംഘത്തില്‍ ഉള്‍പ്പെടാൻ തരൂർ യോഗ്യൻ തന്നെയാണ്. തരൂർ വിവാഗത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group