video
play-sharp-fill

പൗരത്വ ഭേദഗതി ബിൽ ജനകീയ പ്രതിരോധത്തിൽ ഇല്ലാതാകും : പി.ജെ ജോസഫ്

പൗരത്വ ഭേദഗതി ബിൽ ജനകീയ പ്രതിരോധത്തിൽ ഇല്ലാതാകും : പി.ജെ ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ഭേദഗതി ബിൽ ജനകീയ പ്രതിരോധത്തിൽ ഇല്ലാതെയാകുമെന്ന് പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു.1949 നവംമ്പർ 29 ന് അഗീകരിക്കപ്പെട്ട ഭരണഘടനയിൽ, ജനാധിപത്യം, സോഷ്യലിസം മതേതരത്വം എന്നിവ അടിസ്ഥാന പ്രമാണങ്ങളാൽ അധിഷ്ടിതമാണെന്ന് പറയുന്നുണ്ട്.

ജനാധിപത്ത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതക്ക് മേൽ ജാതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ല് ജനകിയ പ്രധിരോധത്തിന് മുമ്പിൽ ഇല്ലാതാകുംമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഗാന്ധി സ്വകയറിൽ വച്ച് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമലയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ നടന്ന കൂട്ടധർണയും ഭരണഘടന സംരക്ഷണ പ്രതിജ്ജയുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വിക്ടർ ടി തോമസ്, വീ.ജെ.ലാലി.കെ.വി കണ്ണൻ ,കുര്യൻ പി.കുര്യൻ,ജെയിസൺ ജോസഫ്, സി.വി.തോമസുകുട്ടി,എബി പൊന്നാട്ട്, സാബു പിടിയ്ക്കൽ, ജോയിസി കാപ്പൻ, ദീപു തേക്കുംകാട്ടിൽ, ബൈജുവറവുങ്കൽ ,ക്ലമന്റ് ഇമ്മനുവൽ,ഷിനു പാലത്തുങ്കൽ ,അനിഷ് കൊക്കര, എബി തോമസ്, ബിനു കുരുവിള, അരുൺ മാത്യു, ജോഷ്വാതായങ്കേരി, ഷിബു പൗലോസ്, മേലേ കാട് സുനിൽ വി.ആർ .രാജേഷ്, ജാൻസി കാവുങ്കൽ ,സജി കൂടാരത്തിൽ എന്നിവർ പങ്കെടുത്തു.

Tags :