പി സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്; നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നി‌ര്‍ദേശം

Spread the love

സ്വന്തം ലേഖിക

കൊച്ചി: പി.സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്.

അദ്ദേഹത്തോട് നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
തൃക്കാക്കരയിലേക്ക് പ്രചരണത്തിനായി നാളെ പി.സി ജോര്‍ജ് പോകാനിരിക്കെയാണ് പൊലീസിന്റെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

മതവിദ്വേഷപ്രസംഗം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പി.സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു മതത്തെയും വിമര്‍ശിക്കാനില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. നിയമം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരനെന്ന നിലയില്‍ ഹൈക്കോടതിയുടെ തീരുമാനം എന്തോ അത് പാലിക്കാന്‍ ബാദ്ധ്യതയുണ്ട്. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ക്രിസ്‌ത്യാനികളെ വേട്ടയാടിയ പാര്‍ട്ടിയാണെന്ന അഭിപ്രായമില്ലെന്നും അവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. തന്നെ ജയിലിലിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്നും, മുഖ്യമന്ത്രിയ്ക്കുള്ള മറുപടി നാളെ തൃക്കാക്കരയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ട് ഏഴോടെയാണ് പി.സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചും മാലയിട്ടുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.