‘ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി’; നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ്ജ്

Spread the love

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ചു പി സി ജോര്‍ജ്ജ്.

video
play-sharp-fill

സി.പി.എം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ ദിവ്യക്കൊപ്പമുണ്ട്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി. നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുകയോ ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

പത്തനംതിട്ടയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവര്‍. സി.പി.എം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഃകരമാണ്. ഇതില്‍ ശരിക്കും സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ എന്‍ക്വയറിയോ വേണം. പമ്പിന് അപേക്ഷ നല്‍കിയ ആള്‍ അഞ്ച് പൈസക്ക് ഗതിയില്ലാത്തവനാണ്.

പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണ് അയാള്‍. അയാള്‍ ഒരാളുടെ ജീവിതം തകര്‍ത്തു. അത് ആഘോഷിക്കുകയാണ് കണ്ണൂര്‍ സി.പി.എം. ഇനിയെങ്കിലും ജനം ബോധവാന്മാരാകണം” -പി.സി. ജോര്‍ജ് പറഞ്ഞു.