video
play-sharp-fill

മുസ്ലിം വിദ്വേഷ പരാമർശത്തിൽ പി സി ജോര്‍ജിന് മുൻകൂർ ജാമ്യമില്ല: മുൻപും സമാനമായ കേസുകൾ, ജോർജിന്റെ പരാമർശം ഗൗരവമുള്ളതെന്ന് ഹൈകോടതി

മുസ്ലിം വിദ്വേഷ പരാമർശത്തിൽ പി സി ജോര്‍ജിന് മുൻകൂർ ജാമ്യമില്ല: മുൻപും സമാനമായ കേസുകൾ, ജോർജിന്റെ പരാമർശം ഗൗരവമുള്ളതെന്ന് ഹൈകോടതി

Spread the love

 

കൊച്ചി: മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല. ജാമ്യം ലഭിക്കാത്തതിനാൽ ഉടൻ അറസ്റ്റ് ലഭിക്കാൻ സാധ്യതയുണ്ട്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് മുൻകൂർ

 

പിസി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ സിംഗിൾ ബെഞ്ച് നിലപാട് സ്വീകരിച്ചു. അല്ലെങ്കിൽ കീഴടങ്ങാൻ നിർദ്ദേശം നൽകുമെന്നും ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി.

 

പിസി ജോർജ്ജ് മുൻപും മതവിദ്വേഷം വളർത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജോർജിൻ്റെ പരാമർശം ഗൗരവതരമാണ്. 40 വർഷങ്ങളിൽ മുതിർന്ന ഒരു രാഷ്ട്രീയ നേതാവാണ്. വിവാദ പരാമർശം നടത്തുമ്പോൾ മുൻ ജാമ്യ വ്യവസ്ഥ മനസിലുണ്ടായിരുന്നില്ല എന്ന് പറയാനാവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിരന്തരം അബദ്ധമാണ് പിസി ജോർജ്ജിൻ്റെതെന്നും ഹൈക്കോടതിയുടെ വിമർശനം. അബദ്ധമാണ് പറ്റിയതെന്ന പിസി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദത്തിനായിരുന്നു ഹൈക്കോടതിയുടെ വിമർശനം. അതേസമയം പ്രകോപനപരമായ പരാമർശമാണ് പിസി ജോർജ്ജ് നടത്തിയതെന്നും മുൻകൂർ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാരിൻ്റെ വാദം.