
കോട്ടയം: പി സി ജോർജ് ബിജെപിയിലേക്ക്.
ബിജെപി കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ഇന്ന് ചർച്ച നടത്തും. പാർട്ടി അംഗത്വം എടുക്കണമെന്ന് നിലപാടിലാണ് ബിജെപി. ജനപക്ഷം പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
അതിനിടെ ജനപക്ഷം സെക്കുലർ ബി.ജെ.പിയില്‍ ലയിക്കുമെന്ന് പി.സി ജോർജ് പ്രതികരിച്ചു. ബി.ജെ.പിയില്‍ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം, നദിയില്‍ തോട് ചേരുന്നു.. അത്രയേ പറയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്ബ് തീരുമാനമുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയില്‍ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
“ഇന്ത്യയില്‍ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്റു മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ
നല്‍കുന്നതാണ് ശരിയെന്നാണ് പാർട്ടിയില്‍ എല്ലാവരുടെയും അഭിപ്രായം.
സീറ്റൊന്നും പ്രശ്നമല്ല. പത്തനംതിട്ടയില്‍ നിന്നേ തീരൂ എന്നെനിക്ക് ഒരു നിർബന്ധവുമില്ല”- പി.സി ജോർജ് പറഞ്ഞു. പാർട്ടിയില്‍ ചേർന്നു കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ നില്‍ക്കാനാണ് നിർദേശമെങ്കില്‍ നില്‍ക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.