
വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്‌ച പരിഗണിക്കും
കോട്ടയം: ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശ കേസില്‍ റിമാൻഡിലായ പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി.
ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് പി സി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് കോടതി വ്യാഴാഴ്‌ച പരിഗണിക്കും.
ഇന്നലെ റിമാൻഡിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെ പി സി ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കാർഡിയോളജി ഐസിയുവില്‍ ഡോക്‌ടർമാരുടെ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോർജിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുന്നതില്‍ പൊലീസ് അന്തിമ തീരുമാനം കൈകൊള്ളുക.
Third Eye News Live
0