പി സി ജോര്‍ജും മകൻ ഷോണും ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച തുടരും; പാര്‍ട്ടി അംഗത്വം ഇന്ന് തന്നെ സ്വീകരിക്കാൻ സാധ്യത
ന്യൂഡല്‍ഹി: പി സി ജോർജും മകൻ ഷോണ്‍ ജോർജ് ഉള്‍പ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും.
ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നെടുക്കും. പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്താനാണ് സാധ്യത.
പാർട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയില്‍ അംഗത്വം സ്വീകരിക്കാനാണ് സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ഡല്‍ഹിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകള്‍ തുടരും. ഇന്നു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണു വിവരം. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.