
‘കേശവൻ നായരെ ഞാനിങ്ങ് എടുക്കുവാ’ ; പി സിയെ കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ.
സ്വന്തം ലേഖിക
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ‘ഹിറ്റ് ട്രോളുകൾ’ ഒരു പ്രസ്താവനയുടെ ചുവട് പിടിച്ചുണ്ടായവയാണ്. പി സി ജോർജിൻറെ കേശവൻ മാമൻ പരാമർശമാണ് ട്രോളൻമാർ ആഘോഷമാക്കിയത്. തോമാശ്ലീഹ വന്നില്ലായിരുന്നെങ്കിൽ താനിപ്പോ വല്ല കേശവൻ നായരും ആയിരിക്കുമെന്നാണ് പിസി ജോർജ് എംഎൽഎയുടെ പ്രസ്താവന.
ബിജെപി ബന്ധത്തെ ന്യായീകരിച്ചാണ് പിസി ജോർജ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. എന്നാൽ പി സിയുടെ പ്രസ്താവനയെ കണക്കിന് പരിഹസിച്ചുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേശവൻനായരെയും പി.സി ജോർജിനെയും നായർ സമുദായത്തെയും ആശയമാക്കിയാണ് ട്രോളുകൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0