ഉഴവൂർ വിജയൻ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കും; പ്രസംഗത്തിലൂടെ രാഷ്ട്രീയ കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തി കൂടിയായിരുന്നു ഉഴവൂർ വിജയൻ: പി സി ചാക്കോ
സ്വന്തം ലേഖകൻ
പാല: ഉഴവൂർ വിജയൻ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുമെന്ന് എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു.
പ്രസംഗത്തിലൂടെ രാഷ്ട്രീയ കേരളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തി കൂടിയായിരുന്നു ഉഴവൂർ വിജയൻ. വിജയന്റെ 5-ാം ചരമവാർഷിക ദിനത്തിൽ കുറിച്ചിത്താനത്തെ വസതിയിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം എൻ എൽ സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉഴവൂർ വിജയൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി സി ചാക്കോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ, എം എൽ എ മാരായ തോമസ് കെ തോമസ്, മോൻസ് ജോസഫ്, എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, സംസ്ഥാന സെക്രട്ടറിമാരായ കെ ആർ രാജൻ, വി ജി രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, റസാഖ് മൗലവി, റ്റി വി ബേബി, എസ് ഡി സുരേഷ് ബാബു, മാത്യൂസ് ജോർജ്ജ്, എൻ വൈ സി അഖിലേന്ത്യാ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, എൻ എൽ സി സംസ്ഥാന ട്രഷറർ പത്മ ഗിരീഷ്, എൻ സി പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാട്ടൂർ, ഹൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ എം ആർ രാജു, റ്റി മധു, എൻ സി പി ബ്ലോക്ക് പ്രസിഡന്റ് ജെയ്സൺ കൊല്ലപ്പിള്ളി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഉഴവൂർ വിജയൻ പഠിച്ച കുറിച്ചിത്താനം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച അർച്ചന ബിനുവിനും ആൺകുട്ടികളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഗൗതം എസ് കൃഷ്ണയ്ക്കും എൽ എൽ സി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്ന ഉഴവൂർ വിജയൻ സ്മാരക വിദ്യാഭ്യാസ അവാർഡ് പി സി ചാക്കോ നൽകി. എൻ എൽ സി സംസ്ഥാന വൈസ് പ്രസിഡന്റ് എം എം അശോകൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പിള്ളി നന്ദിയും പറഞ്ഞു.