
പാലാ: ഒഴുക്കില്‍പ്പെട്ട ഒൻപത് വയസുകാരിയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട വിദ്യാർത്ഥിനികളെയും സാഹസികമായി കരയ്ക്കെത്തിച്ച് വാൻ ഡ്രൈവർ.
പാലാ മീനച്ചില്‍ വായനശാല ജംഗ്ഷനിലുള്ള മീനച്ചില്‍ തോടിന്റെ കടവില്‍ ഇന്നലെ വൈകുന്നേരം 6നാണ് സംഭവം.
യാദൃശ്ചികമായി ഇതുവഴി വന്ന വാൻ ഡ്രൈവർ മലപ്പുറം സ്വദേശി ഉനൈസാണ് രക്ഷകനായത്. കടവിന് സമീപമുള്ള ഹോസ്റ്റല്‍ ജീവനക്കാരിയുടെ മകളാണ് 9

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയസുകാരി. ഹോസ്റ്റലിലെ താമസക്കാരാണ് പെണ്‍കുട്ടികള്‍. ഏറെനേരം തോട്ടിലൂടെ ഒഴുകിയ ഇവരെ ഒടുവില്‍ കുറ്റില്ലാംകടവില്‍ നിന്നും ഉനൈസ് രക്ഷിച്ച്
കരയ്ക്ക് കയറ്റുകയായിരുന്നു. ഓട്ടംകഴിഞ്ഞ് മലപ്പുറത്തിന് മടങ്ങുകയായിരുന്ന ഉനൈസ് നിലവിളികേട്ടാണ് സംഭവസ്ഥലത്തെത്തിയത്.