
പക മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യും; വീട്ടില്‍ വളര്‍ത്തുന്നത് മുന്തിയ ഇനം നായകളെ; ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാര്‍ നല്ലപുള്ളിയല്ലെന്ന് നാട്ടുകാര്‍
കൊല്ലം: ഓയൂരില്‍ ആറുവസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിലായ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍ ആളത്ര നല്ലപുള്ളിയല്ലെന്ന് നാട്ടുകാര്‍.
അധികം ആരോടും സഹകരണം പുലര്‍ത്താത്ത പദ്മകുമാര്‍ എന്തും ചെയ്യാൻ മടിക്കാത്തവനാണെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബവും ഇയാള്‍ക്കൊപ്പം എല്ലാ കാര്യത്തിനും കൂട്ടാണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
മുൻപ് കേബിള്‍ ടിവി നടത്തിയിരുന്ന പദ്മകുമാര്‍ പക ഉള്ളില്‍ സൂക്ഷിച്ച് പെരുമാറുന്ന ആളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് കേബിള്‍ ടിവി വിറ്റ് റിയല്‍ എസ്റ്റേറ്റിലേക്ക് കടന്നപ്പോഴും പലരുമായും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജനുവരിയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ പത്മകുമാര്‍ കാര്‍ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയിരുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂര്‍ സ്വദേശികളായ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇയാള്‍ കാര്‍ ഇടിപ്പിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം ദമ്ബതികള്‍ വീട്ടിലെത്തിയപ്പോള്‍ പത്മകുമാറും കുടുംബവും ബഹളം വച്ച് തുരത്തി. പിന്നീട് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.