
കോട്ടയം : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ലാപ്ടോപ്പുകൾക്കായി വൺ വീക്ക് വണ്ടർ സൂപ്പർ സെയിൽ ആരംഭിച്ചിരിക്കുന്നു. മാർച്ച് 25 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഈ പരിമിതകാല മേളയിൽ മാക്ബുക്ക്, സ്റ്റുഡന്റ് ലാപ്ടോപ്പുകൾ, പ്രൊഫഷണൽ ലാപ്ടോപ്പുകൾ, അത്യാധുനിക എഐ ലാപ്ടോപ്പുകൾ, ഹൈ-എൻഡ് ഗെയിമിംഗ് ലാപ്ടോപ്പുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഒരാഴ്ചക്കാലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ഏത് അവസ്ഥയിലുമുള്ള പഴയ ലാപ്ടോപ്പുകൾ നൽകി പുതിയവ വാങ്ങുന്നവർക്ക് ഉറപ്പായ 2,000 രൂപ എക്സ്ചേഞ്ച് ബോണസ് ഈ മേളയുടെ പ്രധാന ആകർഷണമാണ്. ലാപ്ടോപ്പ് പർച്ചേസുകൾക്കൊപ്പം വയർലെസ് കീബോർഡും മൗസും തികച്ചും സൗജന്യമായി നൽകുന്നതോടൊപ്പം, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴി പർച്ചേസ് ചെയ്യുന്നവർക്ക് 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. കൂടാതെ പലിശരഹിത തവണ വ്യവസ്ഥയിൽ ലാപ്ടോപ്പുകൾ വാങ്ങാനുള്ള സൗകര്യവും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
സ്റ്റുഡന്റ് ലാപ്ടോപ്പുകൾ 30,990 രൂപ മുതലും പ്രൊഫഷണൽ ലാപ്ടോപ്പുകൾ 46,500 രൂപ മുതലും ലഭ്യമാണ്. ആർടിഎക്സ് ഗ്രാഫിക്സോടു കൂടിയ ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് 66,900 രൂപ മുതലും ലേറ്റസ്റ്റ് സാങ്കേതികവിദ്യയുള്ള എഐ ലാപ്ടോപ്പുകൾ 62,900 രൂപ മുതലും മാക്ബുക്കുകൾ 65,900 രൂപ മുതലും ഈ മേളയിലൂടെ സ്വന്തമാക്കാം. ഈ പ്രത്യേക ഓഫറുകളും സാമ്പത്തികാനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ ഈ ദിവസങ്ങളിൽ അടുത്തുള്ള ഓക്‌സിജൻ ഷോറൂം സന്ദർശിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


