ഹോം അപ്ലയൻസിന്റെയും ഡിജിറ്റൽ ഗാഡ്‌ജറ്റ്റുകളുടെയും ഏറ്റവും വലിയ കളക്ഷനും വിലക്കുറവും ; ഓക്‌സിജന്റെ ഏറ്റവും പുതിയ ഷോറൂം പാലക്കാട് പ്രവർത്തനമാരംഭിച്ചു

Spread the love

പാലക്കാട്‌ : ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ് റീട്ടെയ്ൽ വിപണനരംഗത്ത് ഇന്ത്യയിലെ മുൻനിര ഡീലറായ ഓക്‌സിജന്റെ പുതിയ ഷോറൂം പാലക്കാട് മിഷൻ സ്കൂൾ ജംഗ്ഷനു സമീപം പ്രവർത്തനമാരംഭിച്ചു.

ഷോറൂമിന്റെ ഉദ്‌ഘാടനം തദേശ സ്വയംഭരണ, എക്സൈസ്, വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു, വി കെ ശ്രീകണ്ഠൻ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, രവി മീന ഐ.എ.എസ്തു,വാർഡ് കൗൺസിലർമാരായ മൻസൂർ, ഫൈറോജ, സലീന, മിനി എന്നിവരും, ഫത്തീം കെഎസ് തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം പ്രോഡക്റ്റുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഷിഗ് മെഷീൻ, റെഫ്രിജറേറ്റർ, എൽ ഇ ഡി ടിവി, ഏസി, കിച്ചൺ അപ്ലയൻസസ് സ്മാർട്ട്‌ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ പ്രോഡക്റ്റുകളുടെ വൈവിധ്യമാർന്ന കളക്ഷനുകൾ വമ്പിച്ച വിലക്കുറവിലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

പഴയ പ്രോഡക്റ്റുകൾ കൊണ്ടുവന്ന് എക്‌സ്ചേഞ്ച് ഓക്സിജന്റെ പ്രത്യേകം എക്സ്ചേഞ്ച് ബോണസിൽ പുതിയ പ്രോഡക്റ്റുകൾ വാങ്ങാനുള്ള സജ്ജീകരണവും പാലക്കാട് ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. രൊക്കം പണം നൽകാതെ പ്രൊഡക്ടുകൾ വാങ്ങാൻ ബജാജ്, എച്ച് ഡി ബി, എച്ച് ഡി എഫ് സി, ഐ ഡി എഫ് സി, ഡി എം ഐ, തുടങ്ങിയ ഫിനാൻസ് സ്ഥാപനങ്ങളുടെ പ്രത്യേക വായ്‌പ്പാ സൗകര്യവും ക്യാഷ്ബാക് ഓഫറും ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല പാലക്കാട് ഷോറൂമിൽ നിന്നും പർച്ചെയ്സ് ചെയ്യുന്ന ഹോം അപ്ലയൻസസിനും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും ഡാമേജുകളിൽ നിന്നും പരിരക്ഷ ഉറപ്പാക്കാൻ ഒ2 പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9020 100 100.