കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ വില്പനമേള…! ഓക്സിജനിൽ മൊബൈൽ ഉത്സവത്തിന് തുടക്കമായി; ബഡ്ജറ്റിന് ഇണങ്ങുന്ന സ്മാർട്ട്ഫോണുകൾ ഏറ്റവും ആകർഷകമായ വിലയിൽ; കുറഞ്ഞ ഡൗൺപേയ്‌മെന്റ്; മികച്ച എക്സ്ചേഞ്ച് ബോണസുകൾ; പോകാം ഓക്സിജനിലേക്ക്…!

Spread the love

കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീറ്റെയ്‌ൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഒരുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വിൽപനമേളയായ ‘ഓക്സിജൻ മൊബൈൽ ഉത്സവത്തിന്’ തുടക്കമായി.

video
play-sharp-fill

കേരളത്തിലുടനീളമുള്ള ഓക്സിജന്റെ 45 ഷോറൂമുകളിലും ആരംഭിച്ച ഈ മേളയുടെ ഉദ്ഘാടനം പ്രമുഖ ജനപ്രിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് നടന്നത്. ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ ശേഖരം അണിനിരത്തിക്കൊണ്ട്, ഓക്സിജൻ ഡിജിറ്റൽ വിപണിയിൽ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ്.

കഴിഞ്ഞ 25 വർഷമായി കേരളത്തിലെ മൊബൈൽ റീടൈൽ രംഗത്തെ ട്രസ്റ്റഡ് ബ്രാൻഡ് എന്ന നിലയിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യത നിലനിർത്തിക്കൊണ്ടാണ് ഓക്സിജൻ ഇത്തവണ സമാനതകളില്ലാത്ത ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക ഫീച്ചറുകളുള്ള പ്രീമിയം ഫോണുകൾ മുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി മോഡലുകൾ വരെ ഒരുക്കിയിരിക്കുന്നതിലൂടെ, എല്ലാ വിഭാഗം ജനങ്ങളിലേക്കും മൊബൈൽ ഫോൺ എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് ഓക്സിജൻ മുന്നോട്ട് വെക്കുന്നത്. കേരളത്തിലെ ഡിജിറ്റൽ വ്യാപാര രംഗത്ത് വിശ്വസ്തമായ പേരായി മാറിയ ഓക്സിജൻ, ഈ ഉത്സവകാലത്ത് സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതൊരു സാധാരണക്കാരനും തങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങുന്ന സ്മാർട്ട്ഫോണുകൾ ഏറ്റവും ആകർഷകമായ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഈ മേളയുടെ പ്രത്യേകത. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കൊപ്പം കുറഞ്ഞ ഡൗൺപേയ്‌മെന്റ്, ലളിതമായ തവണ വ്യവസ്ഥകൾ, മികച്ച എക്സ്ചേഞ്ച് ബോണസുകൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. പർച്ചേസുകൾ കൂടുതൽ ലളിതമാക്കാൻ മുൻനിര ധനകാര്യ സ്ഥാപനങ്ങളുടെ ആകർഷകമായ ഇഎംഐ സൗകര്യങ്ങളും ഓക്സിജൻ ഷോറൂമുകളിൽ ലഭ്യമാണ്.

പർച്ചേസുകൾക്ക് ശേഷമുള്ള മികച്ച സേവനം ഉറപ്പാക്കാൻ വിദഗ്ധരായ സാങ്കേതിക പ്രവർത്തകർ അടങ്ങുന്ന എക്സ്പേർട്ട് സർവീസ് ടീമിനെ ഓക്സിജൻ സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഏത് തകരാറുകളും കൃത്യതയോടെയും വേഗത്തിലും പരിഹരിക്കുവാനുള്ള വിപുലമായ സർവീസ് സൗകര്യങ്ങളും പ്രത്യേക സുരക്ഷാ പദ്ധതികളും ഈ ഉത്സവത്തിന്റെ ഭാഗമായി ലഭ്യമാണ്. വിശ്വസനീയമായ ആഫ്റ്റർ സെയിൽസ് സർവീസിലൂടെ മികച്ച ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതിനൊപ്പം, അത്യാധുനിക സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ഓക്സിജൻ പുലർത്തുന്ന പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായി ഈ മൊബൈൽ ഉത്സവം മാറിക്കഴിഞ്ഞു.