
കൊച്ചി : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീറ്റെയ്ൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഒരുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വിൽപനമേളയായ ഓക്സിജൻ മൊബൈൽ ഉത്സവം പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാർ ലോഞ്ച് ചെയ്തു. കേരളത്തിലുടനീളമുള്ള ഓക്സിജന്റെ 45 ഷോറൂമുകളിലും ആരംഭിച്ച ഈ മേളയുടെ ഉദ്ഘാടനം പ്രമുഖ ജനപ്രിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് നടന്നത്.
മൊബൈൽ ഉത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി വൻകിട ഓഫറുകളുടെ നിരതന്നെയാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് 2 വർഷം വാറന്റി എന്ന സവിശേഷമായ ആനുകൂല്യമാണ് ഇതിൽ പ്രധാനം. ഒരു വർഷത്തെ കമ്പനി വാറന്റിക്ക് പുറമെ ഓക്സിജൻ നൽകുന്ന ഒരു വർഷത്തെ അധിക വാറന്റി ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. വെറും ₹5555 രൂപ മുതൽ സ്മാർട്ട്ഫോണുകൾ ലഭ്യമാകുന്ന മേളയിൽ ₹10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഏത് അവസ്ഥയിലുള്ള പഴയ സ്മാർട്ട്ഫോണുകൾക്കും ₹1000 രൂപയുടെ ഉറപ്പായ എക്സ്ചേഞ്ച് ബോണസ്സ് നൽകുന്നതോടൊപ്പം, 1 രൂപ പോലും മുടക്കാതെ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. പണം രണ്ട് വർഷം കൊണ്ട് ചെറിയ തവണകളായി അടച്ചുതീർക്കാവുന്ന ആകർഷകമായ ഇഎംഐ സ്കീമുകളാണ് ഇവിടെ ലഭ്യമാകുന്നത്.
ഓരോ സ്മാർട്ട്ഫോൺ പർച്ചേസിനൊപ്പവും നെക്ബാൻഡ്, മിക്സി, എയർ ഫ്രയർ, പാർട്ടി സ്പീക്കർ, ഹെഡ്സെറ്റ്, അയൺ ബോക്സ് തുടങ്ങി ഒട്ടേറെ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മോട്ടോറോള, ഗൂഗിൾ പിക്സൽ, നതിങ് തുടങ്ങിയ GenZ ഓൺലൈൻ മോഡലുകളുടെ എക്സ്ക്ലൂസിവ് കളക്ഷനും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, എയർ കണ്ടീഷണറുകൾക്കായി കില്ലർ പ്രൈസ് ഓഫറുകളും ഓക്സിജൻ അവതരിപ്പിക്കുന്നു. 1 ടൺ 3 സ്റ്റാർ ഏസികൾ വെറും ₹19,990 രൂപയ്ക്ക് സ്വന്തമാക്കാം. ഏസികൾക്ക് ₹4000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ, ₹1,999 രൂപയിൽ തുടങ്ങുന്ന ഇഎംഐ സ്കീമുകൾ, ₹6000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്സ്, 5 വർഷം വാറന്റി എന്നിവയും ലഭ്യമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പർച്ചേസുകൾക്ക് ശേഷമുള്ള മികച്ച സേവനം ഉറപ്പാക്കാൻ വിദഗ്ധരായ സാങ്കേതിക പ്രവർത്തകർ അടങ്ങുന്ന എക്സ്പേർട്ട് സർവീസ് ടീമിനെ ഓക്സിജൻ സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഏത് തകരാറുകളും കൃത്യതയോടെയും വേഗത്തിലും പരിഹരിക്കുവാനുള്ള വിപുലമായ സർവീസ് സൗകര്യങ്ങളും പ്രത്യേക സുരക്ഷാ പദ്ധതികളും ഈ ഉത്സവത്തിന്റെ ഭാഗമായി ലഭ്യമാണ്. വിശ്വസനീയമായ ആഫ്റ്റർ സെയിൽസ് സർവീസിലൂടെ മികച്ച ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതിനൊപ്പം, അത്യാധുനിക സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ ഓക്സിജൻ പുലർത്തുന്ന പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായി ഈ മൊബൈൽ ഉത്സവം മാറിക്കഴിഞ്ഞു.


