video
play-sharp-fill

ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് മെഗാ ലക്കി ഡ്രോ..! 25 സ്വിഫ്റ്റ് കാർ ജേതാക്കളെ കോട്ടയം ഐതൗസ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തു; ഭാഗ്യശാലികൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർ; വീഡിയോ ദൃശ്യങ്ങൾ കാണാം

ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് മെഗാ ലക്കി ഡ്രോ..! 25 സ്വിഫ്റ്റ് കാർ ജേതാക്കളെ കോട്ടയം ഐതൗസ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തു; ഭാഗ്യശാലികൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർ; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം: ഓക്സിജൻ പ്രഖ്യാപിച്ചിരുന്ന സമ്മാനപദ്ധതിയിലൂടെ 25 ഭാഗ്യശാലികളെ തിരഞ്ഞെടുത്തു.
ഉപഭോക്താക്കൾക്കായി ഓക്സിജൻ പ്രഖ്യാപിച്ച മാരുതി സ്വിഫ്റ്റ് കാർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കോട്ടയം ഐതൗസ കൺവെൻഷൻ സെന്ററിൽ നടന്നു. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ സഹകരണ-തുറമുഖ- ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, പ്രമുഖ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കാണ് മാരുതി സ്വിഫ്റ്റ് കാർ നറുക്കെടുപ്പിലൂടെ സമമാനമായി ലഭിച്ചിട്ടുള്ളത്. അനുപമ കോട്ടയം, ഷീജ ജയകുമാർ കൊല്ലം, അർജുൻ അജിത്ത് തൃശൂർ, രമ്യ സജിത്ത് കോട്ടയം, വിഷ്ണു ഏ ഹരിദാസ് പത്തനംതിട്ട സൽമാൻ തൃശൂർ, വിനീത് ടി ജോൺ കോട്ടയം, അൻസാർ ആർ കൊല്ലം, അബിൻസൺ റെക്സ് മൈക്കിൾ തിരുവനന്തപുരം, റെസ്‌മി ആർ കൊല്ലം, വിഷ്ണു കൊല്ലം, സതീശൻ കൊല്ലം, അജിതാ മാത്യ കോട്ടയം, ഷെമീറ മലപ്പുറം, അബ്‌ദുൾ അസീസ് മലപ്പുറം, മൊയ്‌ദീൻ കുട്ടി മുള്ളൻ മലപ്പുറം, ഷാരോൺ എൻ.ജെ കോട്ടയം,
നോഹ ബിബിൻ മാർക്കോസ് കോട്ടയം, വിനിൽ വി തിരുവനന്തപുരം, നൂർജഹാൻ ബീവി കൊല്ലം, പ്രദീപ് കുമാർ പി കെ മലപ്പുറം, സൈറ ബാനു മലപ്പുറം, ആഗ്രജ് ബോബൻ കോട്ടയം, അനൂപ് എറണാകുളം, പേർളി പി പി ആലപ്പുഴ, ഓക്സിജൻ സിഇഒ ഷിജോ. കെ. തോമസ്, ഷിജി ജോർജ്, സുനിൽ വർഗീസ്, പ്രവീൺ പ്രകാശ്, ജിബിൻ. കെ തോമസ്,എന്നിവരും സന്നിഹിതരായിരുന്നു

.സമ്മേളനത്തിനു ശേഷം പ്രശസ്ത ബാൻഡ് ഗായകൻ ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച സംഗീത നിശയും ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :