video
play-sharp-fill

തകർപ്പൻ ഓഫറുകളുമായി ഓക്‌സിജന്റെ നവീകരിച്ച ഷോറൂം തിരുനക്കരയിൽ തുറന്നു 

തകർപ്പൻ ഓഫറുകളുമായി ഓക്‌സിജന്റെ നവീകരിച്ച ഷോറൂം തിരുനക്കരയിൽ തുറന്നു 

Spread the love

തേർഡേ ഐ ബ്യൂറോ

കോട്ടയം : ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഓക്‌സിജൻ  ഡിജിറ്റൽ ഷോപ്പിന്റെ കോട്ടയം തിരുനക്കരയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നടന്നു. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്,എൽ.ഇ.ഡി ടി.വി ആക്‌സസറികൾ എന്നിവയുടെ  ഏറ്റവും പുതിയ ശേഖരമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കസ്റ്റമേഴ്‌സിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

കൂടാതെ പത്ത് ദിവസത്തേക്ക് പതിനായിരം രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാക്കുന്ന ബിഗ് ഡീൽ ഓഫറുകളും ഓക്‌സിജൻ  പ്രഖ്യാപിച്ചിട്ടുണ്ട്. 4,999 രൂപ മുതൽ 1,29,999 രൂപ വരെ വിലയുള്ള സ്മാർട്ട്‌ഫോണുകൾക്ക് 30% വരെ ഡിസ്‌കൗണ്ടും 19,999 രൂപ മുതൽ  2,24,000 രൂപ വരെ വിലയുള്ള ലാപ് ടോപ്പുകൾക്ക് 40% വരെ ഡിസ്‌കൗണ്ടും 6990 രൂപ മുതൽ  151,000 രൂപ വരെയുള്ള  എൽ.ഇ.ഡി ടി.വികൾക്ക് 60% വരെ ഡിസ്‌കൗണ്ടുമാണ് ഓക്‌സിജൻ ബിഗ്ഡീൽ ഓഫറിന്റെ പ്രത്യേക ആകർഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കൂടാതെ ഈ ഉത്പന്നങ്ങൾക്ക് അധിക വർഷ വാറണ്ടി, എക്‌സേഞ്ച് സൗകര്യം പലിശരഹിത വായ്പാ സൗകര്യം,ലളിതമായ തവണ വ്യവസ്ഥകൾ എന്നിവയും ഓക്‌സിജൻ ഒരുക്കുന്നുണ്ട്. ഇവിടെയെത്തുന്ന കസ്റ്റമേഴ്‌സിനായി തിരുനക്കര മൈതാനിയിൽ പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാട്ടകം, ചിങ്ങവനം, മണിപ്പുഴ, തിരുവാതുക്കൽ, താഴത്തങ്ങാടി, ഇല്ലിക്കൽ, കുമരകം കോട്ടയം ടൗൺ പ്രദേശങ്ങളിൽ നിന്നുള്ള അനേകം കസ്റ്റമേഴ്‌സിന് ഏറ്റവും സൗകര്യപ്രദമായി ഡിജിറ്റൽ ഉപകരണങ്ങളുടെ ഷോപ്പിംഗ് നടത്തുവാൻ ഓക്‌സിജൻ തിരുനക്കര ഷോറും പ്രത്യേകം ഉപകരിക്കപ്പെടുന്നുണ്ട്.