‘ഓ ഓ ഓ ഓക്സിജൻ’ ഒരു സിനിമ കാണുന്നപോലെ കണ്ണിന് കുളിരുപകർന്ന് ഒരുപരസ്യ ചിത്രം; പാരമ്പര്യ ശൈലി പാടേ മാറ്റി മറിച്ചു കൊണ്ട് ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പരസ്യം ; പുതുതലമുറ “ആർപ്പോടെ” ഏറ്റെടുക്കും; പരസ്യത്തിന്റെ മാറ്റ് കൂട്ടി ദുൽഖറിന്റെ കിടിലൻ ഡാൻസ്; വ്യത്യസ്തവും നൂതനവും ആയ പരസ്യ ശൈലിയുമായി ഓക്സിജന്റെ ‘ആർപ്പോ ‘ ഓണം…

Spread the love

സ്വന്തം ലേഖകൻ

ഒരു സിനിമ കാണുന്ന പ്രതീതിയാണ് ഓക്സിജൻ ഡിജിറ്റലിന്റെ പുതിയ പരസ്യം. പരസ്യ ചിത്രങ്ങളുടെ പാരമ്പര്യ ശൈലി പാടേ മാറ്റി മറിച്ചുകൊണ്ട് “ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട്” പുതിയ പരസ്യ ചിത്രം റിലീസ് ചെയ്തു .ഓക്സിജൻ ഡിജിറ്റലിന്റെ പുതിയ പരസ്യത്തിന്റെ ലോഞ്ചിങ് കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വെച്ചുനടന്നു. ഓക്സിജൻ സിഇഓ ഷിജോ കെ തോമസ്, കൂടാതെ പരസ്യത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ച ശങ്കർ രാമകൃഷ്ണൻ, അതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും സാന്നിധ്യത്തിലാണ് പരസ്യത്തിന്റെ ലോഞ്ചിങ് നടന്നത്. അതേസമയം തന്നെ ദുൽഖറിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും പരസ്യം ലോഞ്ച് ചെയ്തിരുന്നു.

ഒരു സിനിമ കാണുന്ന പ്രതീതിയാണ് ഓക്സിജൻ ഡിജിറ്റലിന്റെ പുതിയ പരസ്യത്തിനുള്ളത്. ഏകദേശം നൂറ്റമ്പതോളം കലാകാരന്മാരെ അണിനിരത്തിയാണ് ഈ പരസ്യം ഒരുക്കിയിട്ടുള്ളത്. ഓണം ഒരു ജാതിയുടെയോ മതത്തിന്റെയോ ആഘോഷമല്ല മറിച്ച് ഓരോ മലയാളിയുടെയും ആനന്ദോത്സവമാണ് എന്ന വാക്കുകളാണ് പരസ്യത്തിന് മുൻപ് കാണിക്കുന്നത് . കഥകളിയും, തെയ്യവും, വള്ളവും, മാവേലിയും, മോഹിനിയാട്ടവും, കർഷകരും, ചാക്യാർ കൂത്തുമുൾപ്പെടെ കേരളത്തിന്റെ തനതായ എല്ലാം ഒത്തിണക്കിയ രംഗങ്ങളോടെയാണ് പരസ്യമാരംഭിക്കുന്നത്.


ജാതിമതത്തിന്റെ വെറിയില്ലാതെ നാമെല്ലാവരും എന്നും ഒന്നാണെന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് പരസ്യഗാനത്തിനു തുടക്കം. വരികളിലെപോലെതന്നെ രംഗങ്ങളിലും കേരളത്തിന്റെ എല്ലാ സംസ്കാരങ്ങളും ഒത്തിണക്കുന്നുണ്ട്. ഒപ്പനയും തിരുവാതിരയും മാർഗം കളിയും കളരിയുമെല്ലാം രംഗങ്ങളിൽ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുൽഖറിന്റെ കിടിലൻ ഡാൻസും പരസ്യത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ചുവന്ന ഷർട്ടും വെള്ള മുണ്ടുമുടുത്ത് തിരുവാതിരകളിക്കുന്നവർക്കൊപ്പമുള്ള ദുൽഖറിന്റെ ചുവടുകൾ പരസ്യത്തിന് ഭംഗി കൂട്ടുന്നു. ഉള്ളം നിറയുന്ന സമ്മാനങ്ങൾ ലഭിക്കുന്ന കാലമാണ് ഓണങ്ങൾ എന്നും മാവേലി വരുന്നതോടെ സമ്മാനപ്പെരുമഴയാണെന്നും ‘ഓ’ എന്നാൽ ഓഫറുകളാണെന്നും ഇതിലും വലിയ ഓഫറുകൾ ഓക്സിജനിലല്ലാതെ മറ്റൊരിടത്തുമില്ലെന്നും പറയുകയാണ് മനോഹരമായ വരികളിലൂടെ.

ദുൽഖറിനെ കൂടാതെ ഗായിക സിതാര കൃഷ്ണകുമാറും, ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ നഞ്ചിയമ്മയും പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓണപൂക്കളത്തിനു മുന്നിലിരുന്നു മൂന്നുപേർക്കും ഓണസമ്മാനമായി ഓക്സിജൻ ഡിജിറ്റലിന്റെ ഗാഡ്ജറ്റ്‌സുകൾ നൽകുന്ന ദുൽഖറിനെ നമ്മുക്ക് പരസ്യത്തിൽ കാണാം.

കാലങ്ങളായി കണ്ടുശീലിച്ച കുടവയറുള്ള വെളുത്ത മാവേലിയല്ല പരസ്യത്തിലുള്ളത്. സിക്സ് പാക്കും ഇരുണ്ട നിറവുമായി ആണ് പരസ്യത്തിൽ മാവേലിയെത്തുന്നത്. എൺപതുകളിലെ സ്റ്റൈലിൽ ബെൽബോട്ടം പാന്റും ചുവന്ന ഷർട്ടുമായി നിരവധി ഗൃഹോപകരണങ്ങളുടെ മുന്നിൽനിന്നുള്ള ദുൽഖറിന്റെ ചുവടുകൾ പരസ്യത്തിനെ ഏറെ ആകർഷണമാക്കുന്നുണ്ട്.

റാപ് സംഗീത രീതിയിലാണ് പരസ്യത്തിന്റെ പശ്ചാത്തല ഗാനം ഒരുക്കിയിരിക്കുന്നത്. ഇഷാൻ ദേവ്, സിതാര എന്നിവരാണ് ഈ പരസ്യ ഗാനം ആലപിച്ചിരിക്കുന്നത്. ഇഷാൻ ദേവ് തന്നെയാണ് വരികൾ എഴുതിയതും സംഗീതം പകർന്നതുമെല്ലാം. കൂടാതെ ദുൽഖറിന്റെയും നർത്തകരുടെയും മനോഹര ചുവടുകൾ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ഡാൻസ് സിറ്റിയാണ് . ദുൽഖറിന്റെ കോ​സ്റ്റ്യൂം സ്റ്റൈലിംഗ് എല്ലാം ചെയ്തത് ഹർമാൻ കൗർ ആണ്..മാജിക് ടെയിൽ വർക്ക്സ് പ്രോഡക്ഷൻ ഹൗസാണ് പരസ്യ ചിത്രം അണിയിച്ചൊരുക്കുന്നത്.

‘ഓ ഓ ഓ ഓക്സിജൻ’ എന്ന വരികളാണ് പരസ്യത്തിലെ ഏറ്റവും ആകർഷണീയമായ വരികൾ . ഓ ഫോർ, ഓ ഫോർ ഓക്സിജൻ എന്നും ഈ ഓണത്തിന് ഓഫറുകളുടെ ഘോഷയാത്ര ഓക്സിജനിൽ മാത്രമാണെന്നും ദുൽഖർ ഓർമ്മിപ്പിക്കുന്നു. ഈ ഓണത്തിന് ഒട്ടേറെ പുതുപുത്തൻ ഓഫറുകളും നിരവധി സമ്മാനങ്ങളുടെ പെരുമഴയുമായാണ് ഓക്സിജൻ ഡിജിറ്റൽ നമ്മളിലേക്കെത്തുന്നത്.

70% വരെ വിലക്കുറവും,10% വരെയുള്ള ബാങ്കുകളുടെ ക്യാഷ് ബാക്ക് ഓഫറുകളും നിലനിൽക്കുന്നുണ്ട്.. O% ശതമാനം പലിശരഹിത വായ്പ ഫിനാൻസ് കമ്പനികൾ നൽകുന്നു.. ഓരോ പർചെയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങളും നേടാനുള്ള അവസരം ഉണ്ടായിരിക്കും. കെടുപാടുകൾ സംഭവിച്ച ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ എന്നിവ സർവീസ് ചെയ്യുന്നതിൽ സർവീസ് ചാർജിൽ 50% വിലക്കുറവ് ഉണ്ടായിരിക്കുന്നതാണ്. പഴയ ഡിജിറ്റൽ ഗാഡ്ജെറ്റുകളും ഹോം അപ്ലയൻസസ് പ്രോഡക്റ്റുകളും മാറ്റി പുതിയവ വാങ്ങുന്നതിനുള്ള പ്രത്യേകം എക്സ്ചേഞ്ച് സംവിധാനവും ഒരുക്കിയിരിക്കുന്നു. ലോകോത്തര ബ്രാണ്ടുകളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഏറ്റവും വിലക്കുറവിൽ ഉപഫോക്താക്കൾക്ക് ഈ ഓണത്തിന് ഓക്സിജൻ എത്തിക്കുന്നതായിരിക്കും.

കേരളത്തിലെ 34 ബ്രാഞ്ചുകളിലും, ഓണത്തോട നുബന്ധിച്ച് ഉദ്ഘാടനം ചെയ്യാൻ പോകുന്ന, കൊട്ടാരക്കര, കിളിമാനൂർ, കോതമംഗലംബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.. വലുതും ചെറുതുമായ എല്ലാ പർച്ചേസുകളിലും ഉറപ്പായ സമ്മാനവും നൽകുന്നുണ്ട്..
വിൽപ്പനയിൽ മാത്രമല്ല വിൽപ്പനാനന്തര സേവനത്തിനും മുൻഗണന നൽകുന്ന സ്ഥാപനമാണ് ഓക്സിജൻ,