2025 ലെ ബർക്കുമാൻസ് സംരംഭക പുരസ്‌കാരം ഓക്സിജൻ സിഇഒ ഷിജോ കെ. തോമസിന് ; സംരംഭകത്വ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം

Spread the love

ചങ്ങനാശേരി : കേരളത്തിലെ സംരംഭകത്വ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച്, എസ്ബി കോളേജ് നൽകുന്ന ബർക്കുമാൻസ് സംരംഭക പുരസ്‌കാരം ഈ വർഷം എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ പ്രകാശ് ജി.എസിൽ നിന്നും ഏറ്റുവാങ്ങി ഓക്സിജൻ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ ഷിജോ കെ. തോമസ്.

എല്ലാ വർഷവും നൽകി വരുന്ന ഈ പുരസ്‌കാരത്തിന്റെ മുപ്പതാം എഡിഷനാണ് ഇത്തവണ നടന്നത്.

കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ സംരംഭകരെ ആദരിക്കുന്ന ഈ പുരസ്‌കാരത്തിനായി നൂറോളം അപേക്ഷകളാണ് ലഭിച്ചത്. സംരംഭകത്വത്തിലെ മികവ്, നൂതനത്വം, സാമൂഹിക സ്വാധീനം എന്നീ മാനദണ്ഡങ്ങൾക്കനുസരിച്ച് വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഓക്സിജൻ സിഇഒ ഷിജോ കെ. തോമസിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ബി കോളേജിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച്, എം.എസ്.എം.ഇ. (MSME – Ministry of Micro, Small and Medium Enterprises) ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ പ്രകാശ് ജി.എസ്. പുരസ്‌കാരം ഓക്സിജൻ സിഇഒ ഷിജോ കെ. തോമസിന് കൈമാറി. കോളേജ് മാനേജർ റവ. ഫാ. ആന്റണി ഏത്തക്കാട്, പ്രിൻസിപ്പൽ ഫാ. ടെഡി സി. കാഞ്ഞൂപ്പറമ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

കേരളത്തിന്റെ സംരംഭകത്വ ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഈ പുരസ്‌കാരത്തിലൂടെ ഷിജോ കെ. തോമസ് ഉറപ്പിച്ചത്. എസ്ബി കോളേജ് സംരംഭകത്വ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധത ഈ 30-ാം എഡിഷനിലൂടെ വീണ്ടും തെളിയിച്ചു.