
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന 2026 ഏഷ്യ പസഫിക് പാർട്ണർ സമ്മിറ്റിൽ ഓക്സിജൻ ഗ്രൂപ്പ് അഭിമാനകരമായ നേട്ടം കൈവരിച്ചു. മികച്ച പ്രകടനത്തിനുള്ള അസൂസ് ഔട്ട്‌സ്റ്റാൻഡിംഗ് പെർഫോമൻസ് അവാർഡ് ഓക്സിജൻ ഗ്രൂപ്പിന് ലഭിച്ചു.
സിഡ്‌നിയിൽ സംഘടിപ്പിച്ച ചടങ്ങിൽ, അസൂസ് ഏഷ്യ പസഫിക് സിസ്റ്റം ബിസിനസ് വിഭാഗം ജനറൽ മാനേജർ പീറ്റർ ചാങ്, ഓക്സിജൻ ഗ്രൂപ്പ് പർച്ചേസ് ആൻഡ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശിന് പുരസ്കാരം സമ്മാനിച്ചു.
ടെക്നോളജി രംഗത്തെ ആഗോള പ്രമുഖരായ അസൂസ് നൽകുന്ന ഈ ഉന്നത അംഗീകാരം, കേരളത്തിലെ ഡിജിറ്റൽ റീറ്റെയ്‌ൽ മേഖലയിലെ ഓക്സിജൻ ഗ്രൂപ്പിന്റെ മികവും ഗുണനിലവാരമുള്ള ഉപഭോക്തൃ സേവനങ്ങളിലേക്കുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും വർഷങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഏറ്റവും മികച്ച രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ അന്താരാഷ്ട്ര അംഗീകാരം ഓക്സിജൻ ഗ്രൂപ്പിന് പുതിയ ഊർജ്ജവും ആത്മവിശ്വാസവും നൽകുമെന്ന് നേതൃത്വം അറിയിച്ചു.



