
കോട്ടയം: ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് പ്രഖ്യാപിച്ച സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ഉപഭോക്താക്കളുടെ മികച്ച പ്രതികരണത്തോടെ വിജയകരമായ മൂന്നാം ആഴ്ച്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലക്കുറവും, ആകർഷകമായ ആനുകൂല്യങ്ങളും നൽകാൻ ഈ സംരംഭത്തിലൂടെ സാധിച്ചു. സീസണിലെ ഏറ്റവും കുറഞ്ഞ വിലയിൽ പ്രമുഖ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണിത്.
ഓണക്കാലത്ത് നടത്തിയ വൻതോതിലുള്ള പർച്ചേസുകൾ വഴി ഓക്സിജന് ലഭിച്ച അധിക ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും ഈ ക്ലിയറൻസ് സെയിലിലൂടെ വിലക്കുറവായി ഉപഭോക്താക്കളിലേക്ക് നേരിട്ട് കൈമാറുകയാണ്. ഈ ക്ലിയറൻസ് സെയിലിനോടനുബന്ധിച്ച് പ്രമുഖ ബ്രാൻഡുകൾ നേരിട്ട് അവതരിപ്പിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്ക് പദ്ധതികളും ഇതോടൊപ്പം ലഭ്യമാകുന്നു. നിരവധി പ്രോഡക്റ്റുകൾക്ക് പകുതി വിലയിലും അധികം വിലക്കുറവിൽ പർച്ചേസ് ചെയ്യാനുള്ള അസുലഭ അവസരമാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്.
ഈ സ്റ്റോക്ക് ക്ലിയറൻസ് സെയിലിലൂടെ മികച്ച ബ്രാൻഡഡ് പ്രോഡക്റ്റുകൾ ഏറ്റവും ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് നൽകാൻ ഓക്സിജന് സാധിക്കുന്നുണ്ട്, ഇത് ഉപഭോക്താക്കളുടെ സംതൃപ്തിക്ക് കാരണമായി. സ്മാർട്ട്ഫോണുകൾ, അത്യാധുനിക ലാപ്ടോപ്പുകൾ, വിവിധതരം എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, കിച്ചൺ അപ്ലയൻസസ്, മൊബൈൽ ആക്സസ്സറീസ്, ഇൻവെർട്ടർ തുടങ്ങി എല്ലാ പ്രമുഖ ഉൽപ്പന്ന വിഭാഗങ്ങൾക്കും ഈ വിൽപ്പനയിൽ വിലക്കുറവ് ഉറപ്പാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപഭോക്താക്കൾക്ക് പർച്ചേസുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഓക്സിജനിൽ വിപുലമായ സാമ്പത്തിക സഹായ പദ്ധതികളും
ആവിഷ്കരിച്ചിട്ടുണ്ട്. കയ്യിൽ പണം ഇല്ലാതെയും ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന പ്രമുഖ ബാങ്കുകളുടെ EMI സ്കീമുകൾ ഇവിടെ ലഭ്യമാണ്. അതോടൊപ്പം, പഴയ ഉൽപ്പന്നങ്ങൾക്ക് വിപണിയിലെ മികച്ച മൂല്യം ഉറപ്പാക്കുന്ന എക്സ്ചേഞ്ച് ഓഫറുകൾ വഴി നിലവിലുള്ള പ്രോഡക്റ്റുകൾ അനായാസം അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഓക്സിജൻ നൽകുന്നു. തിരഞ്ഞെടുത്ത ബാങ്കിംഗ് പേയ്മെന്റുകൾക്ക് അധിക ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ഇരട്ടി ലാഭം ഉറപ്പാക്കുന്നു.
വിജയകരമായി മുന്നേറുന്ന ഈ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല വിലക്കുറവും, ആകർഷകമായ ആനുകൂല്യങ്ങളും നൽകാൻ സാധിച്ചതിലുള്ള സന്തോഷം ഓക്സിജൻ അധികൃതർ പങ്കുവെച്ചു. ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ ഇഷ്ട ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഏറ്റവും അടുത്തുള്ള ഓക്സിജൻ ഷോറൂം ഉടൻ സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



