
സ്വന്തം ലേഖിക
തെന്മല: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി ബസില്‍ വെള്ളിമൂങ്ങ ഇടിച്ച് ചില്ല് തകര്‍ന്നു.
രാത്രി എട്ടരയോടെ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുന്‍വശത്തെ ചില്ലില്‍, ദിശതെറ്റി പറക്കുന്നതിനിടയില്‍ വെള്ളിമൂങ്ങ ശക്തമായി വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മൂങ്ങ റോഡരികില്‍ തന്നെ ചത്തുവീഴുകയും ചെയ്തു. ഇടിയേറ്റ് ചില്ലിന്റെ മുകള്‍ഭാഗത്ത് കേടുപാടുണ്ട്.
അതിനാല്‍ ചില്ല് പൂര്‍ണമായും മാറ്റണം. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാകാമെന്നാണ് കരുതുന്നത്.
വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.