
ഇടതുവശത്തുകൂടി അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർക്ക് പണി കിട്ടും: പോലീസ് കേസിനു പുറമെ കെ എസ് ആർ ടി സി യും അന്വേഷണം പ്രഖ്യാപിച്ചു: കോട്ടയം പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ രാജേഷ് കുമാറിനെതിരേ പള്ളിക്കത്തോട് പോലീസ് ആണ് കേസെടുത്തത്.
കോട്ടയം :അപകടകരമായി
ബസ് ഓടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കെഎ സ്ആർടിസി. പൊൻകുന്നം ഡി പ്പോയിലെ ഡ്രൈവർ രാജേഷ് കുമാറിനെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തതിനു
പി ന്നാലെയാണ് കെഎസ്ആർടിസി : വിജിലൻസ് വിഭാഗം അന്വേഷ ണം ആരംഭിച്ചത്. ചോദ്യം ചെയ്യ ലിന് എത്തണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കുമാറിനു പൊലീസ് നോട്ടിസ് നൽകും.
28ന് വൈകിട്ട് 6 നാണു സംഭവം. പെട്രോൾ പമ്പിനു മുൻവശത്ത് നിർത്തിയ സ്വകാര്യ ബസി
ന്റെ ഇടതുവശത്തുകൂടി അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം പ്രചരിച്ചത് ശ്രദ്ധയിൽപെട്ട തോടെയാണ് കേസെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർത്തിയിട്ട സ്വകാര്യബസിൽ നിന്ന് യുവതി വാതിൽ തുറന്ന് ഇറങ്ങുന്ന സമയം പിന്നിലൂടെ
അമിതവേഗത്തിലെത്തിയ കെഎ സ്ആർടിസി ബസ് ഇടതുവശത്തുകൂടി അപകടകരമായ രീതിയിൽ പോകുന്നത് ദൃശ്യത്തിലുണ്ട്.
എസ്എച്ച്ഒ കെ.പി.ടോംസണി ന്റെ നേതൃത്വത്തിലാണ് അന്വേഷണം.
U
Third Eye News Live
0