ബാക്കി വരുന്ന ഭക്ഷണം ഓവനിൽ വെച്ച് ചൂടാക്കുന്നതാണോ നിങ്ങളുടെ പതിവ്; എങ്കിൽ ഈ അഞ്ച് ഭക്ഷണങ്ങള്‍ ഓവനില്‍ ചൂടാക്കാൻ പാടില്ല; കാരണമിതാണ്

Spread the love

കോട്ടയം: വീട്ടില്‍ ഓവനുണ്ടെങ്കില്‍ ബാക്കി വന്ന ഭക്ഷണങ്ങള്‍ വേഗത്തില്‍ ചൂടാക്കി ഉപയോഗിക്കാൻ സാധിക്കും.

വിശപ്പ് ഉണ്ടാകുമ്പോള്‍ എളുപ്പത്തില്‍ ചൂടാക്കി ഭക്ഷണങ്ങള്‍ കഴിക്കാൻ സാധിക്കുമെങ്കിലും ഓവനില്‍ എല്ലാതരം ഭക്ഷണ സാധനങ്ങളും എപ്പോഴും ചൂടാക്കി കഴിക്കാൻ സാധിക്കില്ല.

ഇങ്ങനെ ചെയ്താല്‍ ഭക്ഷണത്തിന്റെ സ്വാദ് നഷ്ടപ്പെടാനും കേടായിപ്പോകാനുമൊക്കെ സാധ്യതയുണ്ട്. ശേഖരിച്ച്‌ വയ്ക്കുന്ന ഭക്ഷണങ്ങളില്‍ ബാക്റ്റീരിയകള്‍ ഉണ്ടാകാനും അതുമൂലം ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ഭക്ഷ്യവിഷബാധ ഉണ്ടാകാനും കാരണമാകും. അതിനാല്‍ തന്നെ ഈ ഭക്ഷണങ്ങള്‍ ഓവനില്‍ ചൂടാക്കരുത്. അവ എന്തൊക്കെയാണെന്ന് അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരി

അരിയില്‍ അടങ്ങിയിരിക്കുന്ന ബാസിലസ് സെറിയസ് എന്ന ബാക്റ്റീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്. ഒരിക്കല്‍ പാകം ചെയ്തതിന് ശേഷം വീണ്ടും ചൂടാക്കിയാല്‍ ഈ ബാക്റ്റീരിയകള്‍ പെരുകാൻ കാരണമാകും. ഉപയോഗം കഴിഞ്ഞാല്‍ ചോറ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പിന്നെ കഴിക്കാൻ എടുക്കുമ്പോള്‍ ശരിയായ രീതിയില്‍ ചൂടാക്കുകയും വേണം. ചോറ് ഓവനില്‍ ചൂടാക്കിയാല്‍ ബാക്റ്റീരിയകള്‍ പെരുകാനാണ് സാധ്യത. ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

കോഫി

ഓവനില്‍ കോഫി ചൂടാക്കുന്നത്‌ സാധാരണമാണെങ്കിലും ഇങ്ങനെ ചെയ്യാൻ പാടില്ല എന്നതാണ് വസ്തുത. കാരണം കോഫി തണുക്കുമ്പോള്‍ അത് അസിഡിക് ആകുന്നു. ഇത് പിന്നെയും ചൂടാക്കുമ്ബോള്‍ കോഫിയുടെ സ്വാദ് നഷ്ടപ്പെടുന്നു. ഇടക്ക് ചൂടാക്കുന്നതിന് പകരം കോഫി ഫ്ലാസ്കിലാക്കി സൂക്ഷിക്കാവുന്നതാണ്.

പുഴുങ്ങിയ മുട്ട

വേവിച്ച മുട്ടകള്‍ ഓവനില്‍ വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്നും ആരോഗ്യത്തിന് ഹാനികരമായ കാർസിനോജെനിക് എന്ന വിഷവസ്തുക്കളെ പുറംതള്ളുന്നു. ഇത് റിസ്ക് ഉള്ളതും അപകടം നിറഞ്ഞതുമാണ്. അതുകൊണ്ട് തന്നെ വേവിച്ച മുട്ട ഓവനില്‍ ചൂടാക്കാൻ പാടില്ല.

ചിക്കൻ

ചിക്കൻ പോലുള്ള ഭക്ഷണസാധനങ്ങള്‍ ഓവൻ ഉപയോഗിച്ച്‌ ചൂടാക്കുമ്പോള്‍ എല്ലാ ഭാഗങ്ങളിലും ചൂട് കൃത്യമായി ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ചിക്കൻ അടുപ്പില്‍വെച്ച്‌ ചൂടാക്കുന്നതാണ് നല്ലത്. ചിക്കൻ പൂർണമായും വെന്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

മീൻ

ഈർപ്പത്തെ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഓവനില്‍ മത്സ്യഭക്ഷണങ്ങള്‍ ചൂടാക്കുന്നത്‌ ഒഴിവാക്കണം. ഇത് മീനിന്റെ മൃദുത്വത്തെ ഇല്ലാതാക്കുകയും കഴിക്കാൻ സാധിക്കാത്ത വിധത്തിലാക്കുകയും ചെയ്യുന്നു. മീനില്‍ നിന്നും ദുർഗന്ധമുണ്ടാകാനും സാധ്യതയുണ്ട്.