കൊല്ലം ഓച്ചിറയില്‍ വീണ്ടും വൻ ലഹരി മരുന്നു വേട്ട: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കോട്ടയം സ്വദേശി യുവാവ് പിടിയിൽ

Spread the love

ഓച്ചിറ: കൊല്ലം ഓച്ചിറയില്‍ വീണ്ടും വൻ ലഹരി മരുന്നു വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.
കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലില്‍ അനൂപിനെയാണ് 17.05 ഗ്രാം എം.ഡി.എം.എയുമായ് പിടികൂടിയത്.

video
play-sharp-fill

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓച്ചിറ പൊലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്നും എത്തിച്ചതാണന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

എം.ഡി.എം.എ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി. സ്കൂള്‍ കോളേജ് കുട്ടികള്‍ക്ക് വില്പനയ്ക്കായാണ് എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങള്‍ പറഞ്ഞു. ബെംഗളൂരുവില്‍ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്.എച്ച്‌.ഒ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുവർഷമായി ഓച്ചിറ ചങ്ങൻകുളങ്ങര മാലിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഓച്ചിറ പൊലീസിനൊപ്പം ഡാൻസ് ആഫ് എസ്‌ഐ മാരായ സായിസേനൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്