‘അണ്ഡാശയ അർബുദം’ നേരത്തെ തിരിച്ചറിയാം; ലക്ഷണങ്ങൾ ഇവയൊക്കെ

Spread the love

അർ‍ബുതം എന്നത് ഇപ്പം ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന ഒന്നാണ്. അത് പലതരത്തിലും വിധത്തിലും നമ്മുടെ ശരീരത്തിൽ പടർന്നു കയറുന്നു. ഇപ്പോൾ   അണ്ഡാശയ അർബുദമാണ് കൂടുതലായി കാണപ്പെടുന്നത്.   അണ്ഡാശയത്തിലോ ഫാലോപ്യൻ ട്യൂബുകളിലോ അസാധാരണമായ കോശങ്ങള്‍ വളരുകയും നിയന്ത്രണാതീതമായി പെരുകുകയും ചെയ്യുമ്ബോള്‍ അണ്ഡാശയ അർബുദം ഉണ്ടാകുന്നു.BRCA1, BRCA2 പോലുള്ള ജീനുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഹോർമോണ്‍ ഘടകങ്ങള്‍, പ്രമേഹം, ഉയർന്ന ശരീര മാസ് സൂചിക എന്നിവയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രായം കൂടുന്തോറും, പ്രത്യേകിച്ച്‌ ആർത്തവവിരാമത്തിനുശേഷം, അണ്ഡാശയ അർബുദ സാധ്യത വർദ്ധിക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

video
play-sharp-fill

അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

1) അടിവയറ്റിലോ പെല്‍വിക് ഭാഗത്തോ ആവർത്തിച്ച്‌ അനുഭവപ്പെടുന്ന വേദനയോ അസ്വസ്ഥതയോ ആണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) വിശ്രമത്തിനു ശേഷവും അസാധാരണമായ ക്ഷീണം ഉണ്ടാകുന്നത് അണ്ഡാശയം പോലുള്ള പല ക്യാൻസറുകളുടെ ലക്ഷണമാണ്. ബലഹീനതയോ ഊർജ്ജക്കുറവോ അതോടൊപ്പം ഉണ്ടാകാം.

3) സാധാരണ പോലെ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെങ്കിലോ കുറച്ച്‌ വയറു നിറഞ്ഞു നിറഞ്ഞ് നില്‍ക്കുന്നതായി തോന്നുകയോ ചെയ്യുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണ വിശപ്പിലെ മാറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ അവസ്ഥ ക്രമേണ വഷളാകും.

4) പെട്ടന്ന് ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. അപ്രതീക്ഷിതമായി ശരീരഭാരം കുറയ്ക്കുകയാണെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ട പ്രധാനമാണ്.

5) അണ്ഡാശയ അർബുദം ചിലപ്പോള്‍ അസാധാരണമായ യോനി രക്തസ്രാവത്തിന് കാരണമാകുന്നു. പ്രത്യേകിച്ച്‌ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍.

6) പതിവില്‍ നിന്നും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതാണ് മറ്റൊരു ലക്ഷണം. അത് അണ്ഡാശയ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണമായിരിക്കാം. ട്യൂമർ വളരുമ്ബോള്‍, അത് മൂത്രസഞ്ചിയില്‍ സമ്മർദ്ദം ചെലുത്തുകയും അതിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും.

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിനുശേഷവും വയറു വീർക്കുന്നത് അണ്ഡാശയ കാൻസറിന്റെ ലക്ഷണമാണ്. വയർ വീർക്കല്‍ ലക്ഷണം രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കാണുക.