സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ക്ഷാമം ; വ്യാജമദ്യവില്‍പ്പന ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി; എക്‌സൈസ് മന്ത്രി

Spread the love

തൃശൂര്‍: സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ക്ഷാമം. സ്പിരിറ്റിന് വില വര്‍ധിച്ചതിന് പിന്നാലെ മദ്യക്കമ്പനികള്‍ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയതാണ് കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാജ മദ്യവില്‍പന ലോബി ശക്തി പ്രാപിച്ചിട്ടുണ്ട്.

ചെറുകിട മദ്യക്കമ്പനികള്‍ സ്പിരിറ്റ് ക്ഷാമം മൂലം ഉല്‍പ്പാദനം വലിയ തോതില്‍ വെട്ടിക്കുറച്ചതോടെ വില കുറഞ്ഞ മദ്യ ബ്രാന്‍ഡുകളും കിട്ടാതെയായി. 180-230 രൂപ നിരക്കില്‍ വരുന്ന ക്വാര്‍ട്ടര്‍ മദ്യം ഔട്ട്‌ലറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിട്ട് മാസങ്ങളായി.

പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി പ്രതികരിച്ചു. കോഴിക്കോട് പൊലീസുകാരനെതിരെ കേസ്, പ്രതി ഒളിവില്‍ ഏറെ ആവശ്യക്കാരുള്ള സംസ്ഥാനത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും ക്ഷാമം നേരിടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെയര്‍ ഹൗസുകളിലെ മദ്യ ശേഖരണത്തിലും കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പിരിറ്റിന്റെ വരവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിലെ പല ഔറ്റ്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിലും സ്റ്റോക്കില്‍ കുറവുവന്നെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ പല ബാറുകളിലും സാധാരണക്കാര്‍ ആശ്രയിക്കുന്ന വില കുറഞ്ഞ മദ്യം ലഭ്യമാകാത്തതിനാല്‍ ലോക്കല്‍ കൗണ്ടറുകള്‍ ഇതിനോടകം പൂട്ടി കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പന വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂരില്‍ ആളില്ലാത്ത വീട്ടില്‍ നിന്നും 17 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 595 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം.