പരീക്ഷയോ ഫീസോ ഇല്ല; ഔഷധിയില്‍ ജോലി നേടാം; വിവിധ തസ്തികകളില്‍ ഒഴിവ്; വിശദവിവരങ്ങൾ അറിയാം….

Spread the love

തിരുവനന്തപുരം: ദി ഫാർമസ്യൂട്ടിക്കല്‍ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡില്‍ (ഔഷധി) വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു.

video
play-sharp-fill

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അക്കൗണ്ട്സ് അസിസ്റ്റന്റ്, ട്രെയിനി ഡോക്ടർ (Male), ട്രെയിനി ഡോക്ടർ (Female) തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്.

അക്കൗണ്ട്സ് അസിസ്റ്റന്റിന് CA-ഇന്റർ യോഗ്യത. 26,750 രൂപയാണ് ശമ്പളം. ട്രെയിനി ഡോക്ടറിന് അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബി.എ.എം.എസ് (BAMS) ബിരുദമാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

26,500 രൂപയാണ് ശമ്പളം. അക്കൗണ്ട്സ് അസിസ്റ്റന്റിന് 18 – 41 വയസുവരെയും ട്രെയിനി ഡോക്ടറിന് 22 – 41 വയസുവരെയുമാണ് പ്രായപരിധി. താല്‍പ്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസില്‍ അപേക്ഷ സമർപ്പിക്കണം.

അപേക്ഷയില്‍ ഫോണ്‍ നമ്പർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകർ ഔഷധിയുടെ വെബ്‌സൈറ്റില്‍ https://www.oushadhi.org/careers ലഭ്യമായ ഗൂഗിള്‍ ഫോമിലും വിവരങ്ങള്‍ സമർപ്പിക്കേണ്ടതാണ്.