ഔഷധി കേരളയില്‍ ജോലി നേടാം; 42,920 തുടക്ക ശമ്പളം; പരീക്ഷയില്ല; ഇന്റര്‍വ്യൂ നാളെ

Spread the love

തിരുവനന്തപുരം: ആയുഷ് മന്ത്രാലയത്തിന് കീഴിൽ കേരളത്തിൽ ഔഷധിയിൽ ജോലി നേടാൻ അവസരം. ജൂനിയർ റിസർച്ച്‌ ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് ഒഴിവുള്ളത്.

video
play-sharp-fill

കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താല്പര്യമുള്ളവർ മാർച്ച്‌ 14ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔഷധി- ജൂനിയർ റിസർച്ച്‌ ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 03.

ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബോട്ടണി) 1 ഒഴിവ്
ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബയോകെമിസ്ട്രി) 1 ഒഴിവ്
ടെക്നിക്കൽ അസിസ്റ്റന്റ് 1 ഒഴിവ്
പ്രായപരിധി

ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബോട്ടണി) 40 വയസ് കവിയരുത്.
ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബയോകെമിസ്ട്രി) 40 വയസ് കവിയരുത്.
ടെക്നിക്കൽ അസിസ്റ്റന്റ് 40 വയസ് കവിയരുത്.
എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും വയസിളവുണ്ട്.

ശമ്പളം

ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബോട്ടണി) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 42,920 രൂപ ശമ്പളമായി ലഭിക്കും.
ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബയോകെമിസ്ട്രി) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 42,920 രൂപ ശമ്പളമായി ലഭിക്കും.
ടെക്നിക്കൽ അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത

ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബോട്ടണി)

ബോട്ടണിയിൽ പി.എച്ച്‌.ഡി അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.എസ്.സി ബോട്ടണിയും, യുജിസി-നെറ്റ്-ജെആര്എഫ്.

ജൂനിയർ റിസർച്ച്‌ ഫെല്ലോ (ബയോകെമിസ്ട്രി)

ബയോകെമിസ്ട്രിയിൽ പി.എച്ച്‌.ഡി. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.എസ്.സി ബയോകെമിസ്ട്രിയും, യുജിസി-നെറ്റ്-ജെആർഎഫ്.

ടെക്നിക്കൽ അസിസ്റ്റന്റ്

ബി.എസ്.സി കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി യോഗ്യത വേണം.

ഇന്റര്വ്യൂ

യോഗ്യരായ ഉദ്യോഗാർഥികൾക്ക് മാര്ച്ച്‌ 14ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. അഭിമുഖ സമയത്ത് പ്രായം, ജനനതീയതി, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെയ്ക്കണം.

ഇന്റര്വ്യൂവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ചുവടെ നൽകിയ വിജ്ഞാപനത്തിൽ ലഭ്യമാണ്.

Department : Administration
Contact No 0487 2459 860/ 825
Contact Email: [email protected]