ഔഷധിയില്‍ 511 ഒഴിവുകള്‍; ഏഴാം ക്ലാസ്, പ്ലസ് ടു ഉള്ളവര്‍ക്ക് വമ്പന്‍ അവസരം; അപേക്ഷ ആഗസ്റ്റ് 21 വരെ മാത്രം

Spread the love

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഔഷധിക്ക് കീഴില്‍ വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.

അപ്രന്റീസ്, മെഷീന്‍ ഓപ്പറേറ്റര്‍ ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 21ന് മുന്‍പായി ഓഫ്‌ലൈനായി അപേക്ഷിക്കാം.

അവസാന തീയതി: ആഗസ്റ്റ് 21.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

ഔഷധിയുടെ കുട്ടനെല്ലൂര്‍ ഫാക്ടറിയില്‍ അപ്രന്റീസ്, മെഷീന്‍ ഓപ്പറേറ്റര്‍ ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം നടക്കുക.

അപ്രന്റീസ് : 211 ഒഴിവ്
മെഷീന്‍ ഓപ്പറേറ്റര്‍ = 300 ഒഴിവ്

പ്രായപരിധി

അപ്രന്റീസ് = 18 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മെഷീന്‍ ഓപ്പറേറ്റര്‍ = 18 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.

യോഗ്യത

മെഷീന്‍ ഓപ്പറേറ്റര്‍

ഐടി.ഐ OR ഐടിസി OR പ്ലസ് ടു വിജയിച്ചിരിക്കണം.

അപ്രന്റീസ്

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.

ശമ്പളം

അപ്രന്റീസ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,300 രൂപ ശമ്പളമായി ലഭിക്കും.

മെഷീന്‍ ഓപ്പറേറ്റര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,700 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔഷധിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് മെഷീന്‍ ഓപ്പറേറ്റര്‍, അപ്രന്റീസ് റിക്രൂട്ട്‌മെന്റുകള്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച്‌ നോക്കിയതിന് ശേഷം തന്നിരിക്കുന്ന ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കണം.

അതിന് സാധിക്കാത്തവര്‍ക്ക് വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഔഷധിയുടെ കുട്ടനെല്ലൂര്‍ ഓഫീസില്‍ ലഭിക്കുന്ന വിധം തപാല്‍ മുഖേനയും അപേക്ഷിക്കാം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

അവസാന തീയതി: ആഗസ്റ്റ് 21.