play-sharp-fill
പ്രതിദിനം വർദ്ധിക്കുന്ന പാചകവാതക വില സാധാരണക്കാരെ കൊള്ളയടിക്കുന്നു; കോൺഗ്രസ്(എസ്) ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് ഔസേപ്പച്ചൻ തകടിയേൽ

പ്രതിദിനം വർദ്ധിക്കുന്ന പാചകവാതക വില സാധാരണക്കാരെ കൊള്ളയടിക്കുന്നു; കോൺഗ്രസ്(എസ്) ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് ഔസേപ്പച്ചൻ തകടിയേൽ

സ്വന്തം ലേഖിക

ഏറ്റുമാനൂർ: പ്രതിദിനം വർദ്ധിക്കുന്ന പാചകവാതകവില സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഔസേപ്പച്ചൻ തകടിയേൽ പറഞ്ഞു.

സമസ്ത മേഖലകളിലും വിലക്കയറ്റം അതിരൂക്ഷമായിരിക്കുകയാണ്. വില നിയന്ത്രിക്കാൻ ഇടപെടേണ്ട കേന്ദ്രസർക്കാർ പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും അടക്കം വിലവർദ്ധനവ് നോക്കി നിൽക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാർക്ക് ജീവിക്കാനാവാത്ത ദുരിത പൂർണമായ സാഹചര്യമാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാചക വാതക വില വർദ്ധനവിനെതിരെ കോൺഗ്രസ്(എസ്) ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫിസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് എസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മുരളി തകടിയേൽ അദ്ധ്യക്ഷതയിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം സജി നൈനാൻ, പോൾസൺ പീറ്റർ, ജോസഫ് ചേനക്കാല രാജേഷ് നട്ടാശേരി, നാസർ ജമാൽ, ബിജോ പുല്ലാട്ട്, സുനിൽ പരുത്തുംപാറ എന്നിവർ പ്രസംഗിച്ചു.