video
play-sharp-fill

Saturday, May 24, 2025
HomeUncategorizedഓട്ടിസം ബാധിതയായ 11 കാരിയുടെ ഐക്യു ആൽബർട്ട് ഐൻസ്റ്റീനെക്കാളും

ഓട്ടിസം ബാധിതയായ 11 കാരിയുടെ ഐക്യു ആൽബർട്ട് ഐൻസ്റ്റീനെക്കാളും

Spread the love

സ്വന്തം ലേഖകൻ

മെക്‌സിക്കോ: ഓട്ടിസം ബാധിതരായ കുട്ടികളെ പലപ്പോഴും സമുഹത്തില്‍ കടത്ത അവഗണ നേരിടാറുണ്ട്. ഓട്ടിസ്റ്റിക്കായ കുട്ടികള്‍ ചില പ്രത്യേക മേഖകളില്‍ കഴിവുകള്‍ ഉള്ളവരാകാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.പഠനം സത്യമാണെന്നതിന് എറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് അധര പെരെസ് സാഞ്ചസ് എന്ന പെണ്‍കുട്ടി. ഇന്ന് അവള്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെക്കാളും സ്റ്റീഫന്‍ ഹോക്കിംഗിനെക്കാളും ഉയര്‍ന്ന ഐക്യുയുള്ള വ്യക്തി എന്ന നിലയിലാണ്. ഇരുവര്‍ക്കും 160 ഐക്യു ഉണ്ടെന്നാണ് പറയപ്പെടുന്നത്. അധരക്ക് ഐ.ക്യു 162 ആണ്. 11-ാം വയസ്സില്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തിട്ടുണ്ട്

മൂന്നാം വയസിലാണ് അധാരക്ക് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ രക്ഷിതാക്കള്‍ പരിശോധയ്‌ക്ക് വിധേയമാക്കുകയായിരുന്നു. സ്‌കൂള്‍ പഠനം പോലും ബുദ്ധിമുട്ടിലായിരുന്നു അക്കാലത്ത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും മകള്‍ സ്വയം ബീജഗണിതം പഠിക്കുന്നതും ആവര്‍ത്തനപ്പട്ടിക മനഃപാഠമാക്കിയതും അവളുടെ അമ്മ കണ്ടു.തന്റെ മകള്‍ക്ക് ജന്മസിദ്ധമായ കഴിവുകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ അമ്മ അവളെ സെന്റര്‍ ഫോര്‍ അറ്റന്‍ഷന്‍ ടു ടാലന്റിലേക്ക് (CEDAT) അയച്ചു. അവിടെനിന്നാണ് അവളുടെ ഐ.ക്യു 162 ആണെന്ന് സ്ഥിരീകരിച്ചത്. ഇത് സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കാളും ആല്‍ബര്‍ട്ട് ഐസ്റ്റീനിനേക്കാളും കൂടുതലായിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്ങിനെ കുറിച്ച്‌ അധര ആദ്യമായി അറിയുന്നത് അവളുടെ ഒരു ഡോക്ടറെ സന്ദര്‍ശിച്ചപ്പോഴാണ്.ഭാവിയില്‍ ഒരു നാള്‍ നാസയുടെ ബഹിരാകാശയാത്രികയാകുന്നത് സ്വപ്നം കാണുകയാണ് പെണ്‍കുട്ടി. മെക്‌സിക്കോയിലെ അറിയപ്പെടുന്ന കുട്ടി പ്രഭാഷക കൂടിയാണ് ഈ പതിനൊന്നുകാരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments