
ആലപ്പുഴ എടത്വായിൽ നീർനായ ആക്രമണം; പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ നാലുപേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ആലപ്പുഴ: എടത്വ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ നാലുപേർക്ക് നീർനായ ആക്രമണത്തിൽ പരിക്ക്. കൊത്തപള്ളിൽ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിർമ്മല, പതിനെട്ടിൽ സുധീഷ് എന്നിവർക്കാണ് കടിയേറ്റത്.
ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ വെള്ളപ്പൊക്ക സമയത്താണ് കൂടുതലായും നീർനായയുടെ ആക്രമണം ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ പമ്പായാറ്റിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് നീർനായയുടെ ആക്രമണം പതിവാവുകയാണ്.
മാസങ്ങളായി നീർനായയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് എടത്വയിലും തകഴിയിലും പരിക്കേറ്റത്. നീർനായയെ ഭയന്ന് ആളുകൾ ഇപ്പോൾ ആറ്റിൽ ഇറങ്ങുന്നത് കുറവാണ്.
നീർനായ കടിച്ചാൽ സമീപ പ്രദേശങ്ങളിലെങ്ങും ചികിത്സ ലഭ്യമല്ല. വേണ്ട നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.