കോട്ടയം ജില്ലാ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി അമയന്നൂർ ശാഖയിലെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വ്യജ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് 6ലക്ഷം രൂപ തട്ടിയ സംഭവം; കേസിൽ ഒളിവിലായിരുന്ന പ്രതി അയർക്കുന്നം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: ജില്ലാ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 6ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ചങ്ങനാശ്ശേരി മാടപ്പള്ളി മൂങ്ങാക്കാവ് വീട്ടിൽ രമണൻ മകൻ രാഹുലിനെ (30) ആണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ക്ലർക്കായി ജോലി ചെയ്തിരുന്ന ജില്ലാ ലേബർ സൊസൈറ്റി അമയന്നൂർ ശാഖയിൽ നിന്നുമാണ് പണം തട്ടിയത്. 2022 ജൂൺ, ജൂലൈ മാസങ്ങളിലാണ് പ്രതി ക്ലർക്കായി ജോലി ചെയ്തിരുന്ന കോട്ടയം ജില്ലാ ലേബേർസ് കോപ്പറേറ്റീവ് സൊസൈറ്റി അമയന്നൂർ ബ്രാഞ്ചിൽ തട്ടിപ്പ് നടത്തിയത്.

ജില്ലാ ലേബേർസ് കോപ്പറേറ്റീവ് സൊസൈറ്റി അമയന്നൂർ ബ്രാഞ്ച് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും വ്യജ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് ശാഖയിൽനിന്നും 600,000 രൂപ പിൻവലിച്ചത്. 2023 ൽ ഓഡിറ്റ് സമയത്താണ് തട്ടിപ്പ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറിയുടെ പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഐപിഎസ്എച്ച്ഒ അനൂപ് ജോസ്, ജിഎസ്ഐ ജേക്കബ് പി ജോസ്, എസ് സിപിഒ ജിജോ തോമസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.