
കോട്ടയം: നഗര മധ്യത്തിൽ നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്നതും നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉള്ളതുമായ എസ്എൻവി സദനം റോഡിലെ ഓട പൊളിച്ചിട്ട് മുങ്ങിയ അധികൃതർ ഒരു മാസത്തിന് ശേഷം പൊങ്ങിയത് തേർഡ് ഐ ന്യൂസിന്റെ ഒറ്റ വാർത്തയിൽ.
കോട്ടയം ശാസ്ത്രീ റോഡിന് സമീപത്തെ എസ് എൻ വി സദനം റോഡ്
ഓട നിർമാണത്തിനായ് കുത്തിപൊളിച്ചിട്ടിട്ടാണ് അധികൃതർ മുങ്ങിയത്.
വ്യാപാരികളും യാത്രക്കാരും വഴിനടക്കാനാകാതെ ദുരിതക്കയത്തിലായതോടെ അവർ തേർഡ് ഐ ന്യൂസിനെ വിവരം അറിയിച്ചു. ഇതോടെ സമീപവാസികളുടെ ദുരിതം തേർഡ് ഐ ന്യൂസ് വാർത്തയാക്കി.
വാർത്ത പുറത്ത് വന്ന് 24 മണിക്കൂർ തികയും മുൻപ് അധികൃതർ കുഴിമൂടാനെത്തി.
നല്ല തിരക്കുള്ള റോഡാണിത്. ശാസ്ത്രീ റേഡിൽ നിന്ന് കെ.കെ. റോഡിലേക്കുള്ള എളുപ്പവഴിയാണിത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാൽ തന്നെ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്.
എന്നാൽ ഒരു മാസമായി ഓടകൾ മരണവാ തുറന്നിരിക്കുകയായിരുന്നു. ഓടയിലെ മണ്ണും കല്ലും റോഡിൽ കോരിയിട്ടതോടെ ഗതാഗതവും മുടങ്ങി. ഓട നന്നാക്കാൻ കരാറെടുത്തവർ ഒരു മാസമായി ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ഇതാണ് പണിമുടങ്ങാൻ കാരണമായത്.
തേർഡ് ഐ ന്യൂസ് ഇതേ കുറിച്ച് ഇന്നലെ ചെയ്ത ലൈവ് 37000 ലധികം പേരാണ് കണ്ടത്. ഈ വാർത്തയാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്.



