
ഭാരതപുഴയില്‍ കുളിക്കുയായിരുന്ന കന്നുകച്ചവടക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; കോയമ്പത്തൂർ സ്വദേശികളും ക്വട്ടേഷൻ സംഘാംഗങ്ങളുമായ അഞ്ച് പേര്‍ അറസ്റ്റില്‍
ഒറ്റപ്പാലം : തമിഴ്‍നാട് സ്വദേശിയായ കന്നുകച്ചവടക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കോയമ്ബത്തൂർ സ്വദേശികളും ക്വട്ടേഷൻ സംഘാംഗങ്ങളുമായ അഞ്ച് പേർ അറസ്റ്റില്‍.
കോവൈപുത്തൂർ ദോതരായൻ കോവില്‍ വീഥി മഹാലക്ഷ്മി നഗറില്‍ സല്‍മാൻ ഖാൻ (21), സഹോദരൻ ഷാരൂഖ് ഖാൻ (21), കരിമ്ബുകടൈ ചേരാൻ നഗറില്‍ മുഹമ്മദ് നസീർ (36), കരിമ്ബുകടൈ ശങ്കനഗർ മുഹമ്മദ് റഹ്‌സിയ രാജ (22), മഹാലിംഗപുരം വെള്ളാനല്ലൂർ റോഡില്‍ സൈദ് അസറുദ്ദീൻ (22) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റില്‍ കൃഷ്ണ പെരുമാളിന്റെ മകൻ പത്മനാഭന് (41 ) കുത്തേറ്റ സംഭവത്തിലാണ് അറസ്റ്റ്. ജൂലൈ 11 ന് ഒറ്റപ്പാലത്ത് മായന്നൂർ പാലത്തിന് സമീപം ഭാരതപുഴയില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ നല്‍കിയത്. ക്വട്ടേഷൻ നല്‍കിയ ആളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. സല്‍മാൻ ഖാൻ, ഷാരൂഖ് ഖാൻ, മുഹമ്മദ് നസീർ എന്നിവരാണ് നേരിട്ട് ആക്രമണം നടത്തിയത്. മറ്റ് രണ്ട് പ്രതികള്‍ ആസൂത്രണത്തില്‍ പങ്കാളികളാണെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ തമിഴ്‌നാട്ടിലും കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കോയമ്ബത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.