
പാലക്കാട് : ഒറ്റപ്പാലം കാഞ്ഞിരക്കടവിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. നെല്ലിക്കുറിശ്ശി മുളഞ്ഞൂർ സ്വദേശി വന്ദന(35)യാണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെ 11.40-ഓടെയായിരുന്നു അപകടം സ്‌കൂട്ടറും ലോറിയും ഒരേദിശയിൽ പോവുകയായിരുന്നു. ഇതിനിടെ ലോറി സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ, എതിർദിശയിൽ നിന്ന് കാർ വന്നതോടെ ലോറി വീണ്ടും ഇടതുഭാഗത്തേക്ക് തിരിച്ചതോടെ സ്കൂട്ടറിലിടിക്കുകയായിരുന്നു.
ലോറിയിടിച്ചതോടെ സ്‌കൂട്ടർ ഓടിച്ചിരുന്ന വന്ദന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു . പിന്നാലെ ലോറിയുടെ പിൻചക്രങ്ങൾ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



